തന്നെ കൊല്ലാന്‍ ശ്രമിച്ച സുധാകരന്‍ 48 മണിക്കൂര്‍ കിടന്നാല്‍ പോരെന്ന് ഇ പി ജയരാജന്‍

യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെ പരിഹസിച്ച് സിപിഎം നേതാവ് ഇ പി ജയരാജന്‍
തന്നെ കൊല്ലാന്‍ ശ്രമിച്ച സുധാകരന്‍ 48 മണിക്കൂര്‍ കിടന്നാല്‍ പോരെന്ന് ഇ പി ജയരാജന്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെ പരിഹസിച്ച് സിപിഎം നേതാവ് ഇ പി ജയരാജന്‍. തന്നെ കൊല്ലാന്‍ ശ്രമിച്ച സുധാകരന്‍ 48 മണിക്കൂര്‍ കിടന്നാല്‍ പോരെന്ന് ഇ പി ജയരാജന്‍ പരിഹസിച്ചു. പൊലീസ് പിടിയിലായത് ഡമ്മി പ്രതികളെന്ന് സുധാകരന്‍ ആരോപിക്കുന്നത് മറ്റാരെയോ രക്ഷിക്കാനാണെന്നും ജയരാജന്‍ ആരോപിച്ചു. അതേസമയം കൊലപാതകത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ അവര്‍ക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കുമെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി.
 

നേരത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ രംഗത്തുവന്നിരുന്നു. പിണറായി വിജയന്റെ അനുമതിയോടെയാണ് ഷുഹൈബിനെ കൊന്നതെന്ന് സുധാകരന്‍ ആരോപിച്ചു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി ഇ പി ജയരാജന്‍ രംഗത്തുവന്നത്. 

കൊലപാതകത്തെ കുറിച്ച് സിപിഎം നേതാവ് പി ജയരാജനും അറിവുണ്ടായിരുന്നു. ജയരാജിന്റെ സന്തത സഹചാരിയാണ് പ്രതിയെന്നും കെ സുധാകരന്‍ ആരോപിച്ചു.

പിടിയിലുളളത് ഡമ്മി പ്രതികളല്ലെന്ന് ഡിജിപി ജനങ്ങള്‍ക്ക് മുന്നില്‍ തെളിയിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. പൊലീസില്‍ സിപിഎമ്മിനോട് കൂറുളള ചിലര്‍ അന്വേഷണം വഴിതെറ്റിക്കുന്നു. സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ നിയമത്തിന്റെ സഹായം തേടുമെന്നും സുധാകരന്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com