'വണ്ടി എടുക്കാ... പക്ഷേ അവന്‍മാരോട് എന്നെ നോക്കി ചിരിക്കരുതെന്ന് പറയണം'; പ്രൈവറ്റ് ബസുകളെ ട്രോളി സോഷ്യല്‍ മീഡിയ

സമരം കഴിഞ്ഞ് പുറത്തിറങ്ങുന്ന ബസുകളിലെ കണ്ടക്റ്ററിന്റേയും ഡ്രൈവറിന്റേയും അവസ്ഥയാണ് ട്രോളിലെ പ്രധാന വിഷയം
'വണ്ടി എടുക്കാ... പക്ഷേ അവന്‍മാരോട് എന്നെ നോക്കി ചിരിക്കരുതെന്ന് പറയണം'; പ്രൈവറ്റ് ബസുകളെ ട്രോളി സോഷ്യല്‍ മീഡിയ

മുന്നോട്ടുവെച്ച ആവശ്യങ്ങളൊന്നും അംഗീകരിക്കാതെ സമരം അവസാനിപ്പിക്കേണ്ടി വന്നതോടെ സോഷ്യല്‍ മീഡിയയില്‍ പ്രൈവറ്റ് ബസ്സുകള്‍ക്ക് ട്രോള്‍പ്രഹരം. മിനിമം നിരക്ക് പത്ത് രൂപയാക്കി ഉയര്‍ത്തണമെന്നും വിദ്യാര്‍ത്ഥികളുടെ നിരക്ക് രണ്ട് രൂപയാക്കി ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ അഞ്ച് ദിവസമായി ബസ് ഉടമകള്‍ സമരത്തിലായിരുന്നു. ആവശ്യങ്ങള്‍ അംഗീകരിച്ച് തരില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചു നിന്നതോടെ സമരം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

സമരം പൊളിഞ്ഞതോടെ പ്രൈവറ്റ് ബസിനെ ട്രോളി കൊല്ലുകയാണ് സോഷ്യല്‍ മീഡിയ. സമരം കഴിഞ്ഞ് പുറത്തിറങ്ങുന്ന ബസുകളിലെ കണ്ടക്റ്ററിന്റേയും ഡ്രൈവറിന്റേയും അവസ്ഥയാണ് ട്രോളിലെ പ്രധാന വിഷയം. സന്ദേശം സിനിമയില്‍ ഇലക്ഷനില്‍ തോറ്റ് വീട്ടില്‍ വന്ന് കയറുമ്പോള്‍ ശ്രീനിവാസന്‍ പറയുന്ന ഡയലോഗ് വെച്ചുള്ള ട്രോളാണ് ഏറ്റവും ട്രെന്‍ഡിങ്ങായി ഓടിക്കൊണ്ടിരിക്കുന്നത്. 'വണ്ടി എടുക്കാം... പക്ഷേ കയറുന്ന പിള്ളേരോട് ഇങ്ങോട്ട് നോക്കി ചിരിക്കരുതെന്ന് പറയണം'. 

മിനിമം ചാര്‍ജ് എട്ട് രൂപയായി ഉയര്‍ത്തിയതിന് ശേഷവും സമരം പ്രഖ്യാപിച്ച് ബസ് ഉടമകള്‍ മുന്നോട്ടു പോവുകയായിരുന്നു. എന്നാല്‍ ഇതിന് ജനങ്ങളും എതിരായിരുന്നു. പ്രൈവറ്റ് ബസുകള്‍ സമരം പ്രഖ്യാപിച്ചത് ഏറ്റവും ഗുണം ചെയ്തത് കെഎസ്ആര്‍ടിസിക്കായിരുന്നു. കഴിഞ്ഞ അഞ്ച് ദിവസം കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ വലിയ വര്‍ധനവുണ്ടായിരുന്നു. അതിനാല്‍ സമരം പിന്‍വലിച്ചത് ആനവണ്ടിക്ക് അത്ര പിടിച്ചിട്ടില്ലെന്നാണ് ട്രോളന്മാര്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com