ശുഹൈബ് വധം;കൊലയാളികള്‍ എത്തിയത് വാടകയ്‌ക്കെടുത്ത കാറുകളില്‍, പ്രതികള്‍ സംസ്ഥാനം വിട്ടതായും സൂചന 

യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതക കൃത്യം നിര്‍വഹിക്കാന്‍ പ്രതികള്‍ എത്തിയത് വാടകയ്‌ക്കെടുത്ത രണ്ടു കാറുകളില്‍
ശുഹൈബ് വധം;കൊലയാളികള്‍ എത്തിയത് വാടകയ്‌ക്കെടുത്ത കാറുകളില്‍, പ്രതികള്‍ സംസ്ഥാനം വിട്ടതായും സൂചന 

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതക കൃത്യം നിര്‍വഹിക്കാന്‍ പ്രതികള്‍ എത്തിയത് വാടകയ്‌ക്കെടുത്ത രണ്ടു കാറുകളില്‍.  കൊലപാതകത്തിന് എത്തിയ വാഹനങ്ങളും പ്രതികള്‍ തിരിച്ചുപോയ വാഹനങ്ങളും പൊലീസ് തിരിച്ചറിഞ്ഞു. അതേസമയം പ്രതികളെന്ന് തിരിച്ചറിഞ്ഞവരില്‍  ചിലര്‍ സംസ്ഥാനം വിട്ടതായും സൂചനയുണ്ട്. അഞ്ചിലധികം പ്രതികള്‍ കൃത്യത്തില്‍ പങ്കാളികളായിരുന്നുവെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍.

പിടികിട്ടാനുളള കൂട്ടുപ്രതികളെ പൊലീസ് തിരിച്ചറിഞ്ഞതോടെ ഇവര്‍ക്കുവേണ്ടിയുളള തെരച്ചിലും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഏത് സങ്കേതത്തില്‍ ഒളിച്ചാലും പ്രതികളെ പുറത്തുകൊണ്ടുവരുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകരായ എം വി ആകാശും രജിന്‍രാജും റിമാന്‍ഡിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com