ഷുഹൈബിന് ലീഗുമായും പ്രശ്നമുണ്ടായിരുന്നെന്ന് പി ജയരാജന്‍

സുധാകരന്റെ നിരാഹാരം പഴയ പാപക്കറ നീക്കാന്‍ - ഷുഹൈബിന് ലീഗുമായും പ്രശ്‌നമുണ്ടായിരുന്നു - കൊലപാതകത്തില്‍ സിപിഎമ്മിന് പങ്കുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കും 
ഷുഹൈബിന് ലീഗുമായും പ്രശ്നമുണ്ടായിരുന്നെന്ന് പി ജയരാജന്‍

കണ്ണൂര്‍: ഷുഹൈബിന് സിപിഎമ്മുമായി മാത്രമല്ല ലീഗുമായി പ്രശ്‌നമുണ്ടായിരുന്നെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കമെന്നും പി ജയരാജന്‍ പറഞ്ഞു.

കെ സുധാകരന്റെ ഉപവാസം പഴയ പാപക്കറ നീക്കാനാണെന്നും ജയരാജന്‍ പറഞ്ഞു. എടയന്നൂര്‍ സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സ് പാര്‍ട്ടി മരണം ആഘോഷിച്ച് ഗ്രൂപ്പ് താല്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള മത്സരമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ശുഹൈബിന്റെ മരണത്തിന്റെ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തുകയല്ല കോണ്‍ഗ്രസ്സിന്റെ ഉദ്ദേശം.ഈ സംഭവം ഉപയോഗിച്ച് സിപിഎമ്മിനെ ഇടിച്ചു താഴ്ത്താനാവുമോ എന്നതാണെന്നും ജയരാജന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com