കമല്‍ഹാസന്‍ രാമേശ്വരത്ത്: 'നാളൈ നമതിന്' തുടക്കം; ആവേശത്തോടെ ആരാധകര്‍  

മധുരയില്‍ നടക്കുന്ന രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിന് മുന്നോടിയായി കമല്‍ഹാസന്‍ നടത്തുന്ന നാളൈ നമത് പര്യടനത്തിന് രാമേശ്വരത്ത് തുടക്കംസകുറിച്ചു
കമല്‍ഹാസന്‍ രാമേശ്വരത്ത്: 'നാളൈ നമതിന്' തുടക്കം; ആവേശത്തോടെ ആരാധകര്‍  

രാമേശ്വരം: മധുരയില്‍ നടക്കുന്ന രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിന് മുന്നോടിയായി കമല്‍ഹാസന്‍ നടത്തുന്ന നാളൈ നമത് പര്യടനത്തിന് രാമേശ്വരത്ത് തുടക്കംസകുറിച്ചു. രാവിലെ ഏഴരയോടെ രാമേശ്വരത്തെ മോസ്‌ക് സ്ട്രീറ്റിലെ മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിന്റെ വീട്ടില്‍ നിന്നാണ് പര്യടനത്തിന് തുടക്കമായത്. 

ആരാധകര്‍ ഉള്‍പ്പെട വലിയൊരു ജനക്കൂട്ടം കമല്‍ഹാസനെ കാണാന്‍ എത്തിയിരുന്നു. കലാമിന്റെ  മൂത്തസഹോദരന്‍ മുത്തു മീരാന്‍ മരയ്ക്കാര്‍ ഉപഹാരം നല്‍കി കമല്‍ ഹാസനെ സ്വീകരിച്ചു. 

രാമനാഥപുരം, പരമക്കുടി, മാനാമധുര എന്നിവിടങ്ങളിലെ പൊതുയോഗങ്ങള്‍ക്കു ശേഷമാണു മധുരയിലെ പാര്‍ട്ടി പ്രഖ്യാപനം. വൈകുന്നേരം അഞ്ചിന് ഒത്തക്കട മൈതാനിയിലാണു സമ്മേളനം. പാര്‍ട്ടിയുടെ പേരും ആശയവും റാലിയില്‍ പ്രഖ്യാപിക്കും. തുടര്‍ന്നു മൈതാനത്തു പതാക ഉയര്‍ത്തും. 

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ മധുരയിലെ റാലിയെ അഭിസംബോധന ചെയ്യും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്കിവാള്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com