ശുഹൈബ് വധം: ബിനോയ് കോടിയേരിക്കെതിരായ ആരോപണത്തില്‍ നിന്നും ശ്രദ്ധതിരിയ്ക്കാന്‍- കെ മുരളീധരന്‍

യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരായ ആരോപണത്തില്‍ നിന്നും ശ്രദ്ധതിരിയ്ക്കാനെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍
ശുഹൈബ് വധം: ബിനോയ് കോടിയേരിക്കെതിരായ ആരോപണത്തില്‍ നിന്നും ശ്രദ്ധതിരിയ്ക്കാന്‍- കെ മുരളീധരന്‍

കണ്ണൂര്‍:യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരായ ആരോപണത്തില്‍ നിന്നും ശ്രദ്ധതിരിയ്ക്കാനെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും അറിവോടെയാണ് കൊലപാതകം നടന്നത്. പൊലീസ് നായ എത്തിയാല്‍ ആദ്യം കയറുക മുഖ്യമന്ത്രിയുടെ ഓഫീസിലും എകെജി സെന്ററിലുമെന്നും മുരളീധരന്‍ ആരോപിച്ചു.

അതേസമയം പ്രതികളെ പിടികൂടിയില്ലെങ്കില്‍  26 മുതല്‍ നിയമസഭ സ്തംഭിപ്പിക്കുമെന്നും കെ മുരളീധരന്‍ മുന്നറിയിപ്പ് നല്‍കി. നേരത്തെ കെ കെ രാഗേഷ് എംപിയെ ഡയസിലിരുത്തിയതില്‍ പ്രതിഷേധിച്ച് യുഡിഎഫ് കണ്ണൂര്‍ സമാധാനയോഗം ബഹിഷ്‌കരിച്ചിരുന്നു. കെ കെ രാഗേഷ് എംപിയെ ചൊല്ലി സിപിഎം നേതാവ് പി ജയരാജനും കോണ്‍ഗ്രസ് നേതാവും സതീശന്‍ പാച്ചേനിയും തമ്മില്‍ വാക്കേറ്റമുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയന്‍  വിളിച്ചുചേര്‍ത്താല്‍ മാത്രമേ സമാധാനയോഗത്തില്‍ പങ്കെടുക്കുകയുളളുവെന്നും യുഡിഎഫ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com