ആകാശിന്റെ ഫോട്ടോ പൊലീസുകാര്‍ ചോര്‍ത്തി; ഒളിത്താവളത്തിലെ പരിശോധന പൊളിച്ചത് പൊലീസുകാര്‍

ഫെബ്രുവരി 17ന് മുടക്കോഴി മലയില്‍ ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രം അസൂത്രണം ചെയ്തതിന് പിന്നാലെ ആകാശിന്റെ ഫോട്ടോ പൊലീസുകാര്‍ക്ക്  വാട്‌സ്ആപ്പിലൂടെ നല്‍കിയിരുന്നു
ആകാശിന്റെ ഫോട്ടോ പൊലീസുകാര്‍ ചോര്‍ത്തി; ഒളിത്താവളത്തിലെ പരിശോധന പൊളിച്ചത് പൊലീസുകാര്‍

മട്ടന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്റെ കൊലപാതകത്തിലെ പ്രതികളെ രക്ഷപെടുത്താന്‍ പൊലീസുകാരുടെ ഭാഗത്ത് നിന്നും നീക്കമുണ്ടായതായി സൂചന. മുടക്കോഴി മലയില്‍ പ്രതികളുടെ ഒളിത്താവളത്തെ പറ്റി വ്യക്തമായ സൂചന ലഭിച്ചതിന് ശേഷം പൊലീസ് പദ്ധതിയിട്ട തിരച്ചിലിന് മുന്‍പ് ആകാശിന്റെ ഫോട്ടോ പൊലീസുകാര്‍ തന്നെ ചോര്‍ത്തിയതായാണ് ആരോപണം. 

ഫെബ്രുവരി 17ന് മുടക്കോഴി മലയില്‍ ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രം അസൂത്രണം ചെയ്തതിന് പിന്നാലെ ആകാശിന്റെ ഫോട്ടോ പൊലീസുകാര്‍ക്ക്  വാട്‌സ്ആപ്പിലൂടെ നല്‍കിയിരുന്നു. ആകാശിനെ തിരിച്ചറിഞ്ഞ പൊലീസുകാര്‍ തിരച്ചിലിന്റെ വിവരം അപ്പോള്‍ തന്നെ ചോര്‍ത്തിയതായാണ് സൂചന. മണിക്കൂറുകളോളം പരിശോധന നടത്തിയിട്ടും പൊലീസിന് ആരേയും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

ചോര്‍ത്തിയതിന് പിന്നില്‍ ആരെന്ന് വ്യക്തമല്ലെങ്കിലും പൊലീസ് സംഭവം ഗൗരവമായി അന്വേഷിക്കുന്നുണ്ട്. അന്വേഷണ വിവരങ്ങള്‍ ചോരുന്നുവെന്ന പരാതി ജില്ലാ പൊലീസ് മേധാവി ഡിജിപിയെ അറിയിക്കുകയും ചെയ്തു. ആരുടേയും പേരെടുത്ത് പറയാതെയാണ് പരാതി പറഞ്ഞതെന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com