ട്വിറ്ററില്‍ കോണ്‍ഗ്രസ് നേതാക്കളെ ഫോളോ ചെയ്ത് ബിഗ്ബി; ബച്ചന്‍ കോണ്‍ഗ്രസിലേക്ക്?

സമീപകാലത്തായി കോണ്‍ഗ്രസ് നേതാക്കളെ ഫോളോ ചെയ്യുന്ന ബച്ചന്റെ നിലപാടില്‍ അത്ഭുതപ്പെട്ടിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വവും മറ്റു പാര്‍ട്ടികളും
ട്വിറ്ററില്‍ കോണ്‍ഗ്രസ് നേതാക്കളെ ഫോളോ ചെയ്ത് ബിഗ്ബി; ബച്ചന്‍ കോണ്‍ഗ്രസിലേക്ക്?

ന്യൂഡല്‍ഹി: സൂപ്പര്‍ സ്റ്റാര്‍ അമിതാഭ് ബച്ചന്‍ ട്വിറ്ററില്‍ കോണ്‍ഗ്രസ് നേതാക്കളെ ഫോളോ ചെയ്യാന്‍ തുടങ്ങിയതോടെ ബച്ചന്‍ കോണ്‍ഗ്രസ് പാളയത്തിലേക്ക് എത്തുമെന്ന് അഭ്യൂഹങ്ങള്‍. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പി ചിദംബരം, കപില്‍  സിബല്‍, അഹമ്മദ് പട്ടേല്‍, അശോക് ഗെലോട്ട്, അജയ് മാക്കന്‍, ജ്യോതിരാദിത്യ സിന്ധ്യ, സച്ചിന്‍ പൈലറ്റ്, സിപി ജോഷി എന്നിവരയൊണ് ഈ മാസം ബച്ചന്‍ ഫോളോ ചെയ്തത്. കൂടാതെ മനീഷ് തിവാരി, ഷക്കീല്‍ അഹമ്മദ്, സഞ്ജയ് നിരുപം, രണ്‍ദീപ് സുര്‍ജേവാല, പ്രിയങ്ക ചതുര്‍വേദി, സഞ്ജയ് ഷാ തുടങ്ങിയവരേയും ബിഗ് ബി പുതുതായി ഫോളോ ചെയ്യുന്നുണ്ട്.

നേരത്തെ രാജീവ് ഗാന്ധിയുമായി ബച്ചന്‍ വളരെ അടുത്ത ചങ്ങാത്തം പുലര്‍ത്തിയെങ്കിലും പിന്നീട് കോണ്‍ഗ്രസുമായി നിശ്ചിത അകലം ബച്ചന്‍ പാലിച്ചിരുന്നു. ഇപ്പോള്‍ ഗുജറാത്തിന്റെ ബ്രാന്റ് അംബാസിഡറാണ് ബച്ചന്‍. ടിറ്റ്വറില്‍ ലക്ഷക്കണക്കിന് ആരാധകരുണ്ടെങ്കിലും ബച്ചന്‍ ഫോളോ ചെയ്യുന്നത് 1689 പേരെ മാത്രമാണ്. സമീപകാലത്തായി കോണ്‍ഗ്രസ് നേതാക്കളെ ഫോളോ ചെയ്യുന്ന ബച്ചന്റെ നിലപാടില്‍ അത്ഭുതപ്പെട്ടിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വവും മറ്റു പാര്‍ട്ടികളും.

സമീപകാലത്തായി ബച്ചന്‍ ട്വിറ്ററില്‍ ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്, അ്‌ദ്ദേഹത്തിന്റെ മകള്‍, ജെഡിയു നേതാവ് നിതീഷ് കുമാര്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെ്ച്ചൂരി, ഒമര്‍ അബ്ദുള്ള തുടങ്ങിയവരെയും ആം ആദ്മി പാര്‍ട്ടി നേതാക്കളായ മനീഷ് സിസോദിയ, ഗോപാല്‍ റായ്, സജ്ഞയ് സിങ് കുമാര്‍ വിശ്വാസ് എന്നിവരെയും ഫോളോ ചെയ്യുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com