പി ജയരാജന്‍ വിഷവൃക്ഷം; പിണറായിക്കും കോടിയേരി മുകളില്‍ വളരുന്നു: രാജ് മോഹന്‍ ഉണ്ണിത്താന്‍

പൊന്നു കായ്ക്കുന്ന വൃക്ഷമായാലും തലയ്ക്കു മുകളില്‍ വളര്‍ന്നാല്‍ വെട്ടണം. ജയരാജന്‍ എന്നതു വിഷമാണ്
പി ജയരാജന്‍ വിഷവൃക്ഷം; പിണറായിക്കും കോടിയേരി മുകളില്‍ വളരുന്നു: രാജ് മോഹന്‍ ഉണ്ണിത്താന്‍

കണ്ണൂര്‍: പി. ജയരാജന്‍ എന്ന വിഷവൃക്ഷത്തെ മുറിക്കുന്നതാണു പിണറായിക്കും കോടിയേരിക്കും നല്ലതെന്നു കോണ്‍ഗ്രസ് നേതാവു രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ജയരാജനെ പുറത്താക്കിയാല്‍ മാത്രമേ സിപിഎമ്മിനു നല്ലതുണ്ടാവൂ. പൊന്നു കായ്ക്കുന്ന വൃക്ഷമായാലും തലയ്ക്കു മുകളില്‍ വളര്‍ന്നാല്‍ വെട്ടണം. ജയരാജന്‍ എന്നതു വിഷമാണ്. കോടിയേരിക്കും പിണറായിക്കും മുകളില്‍ ജയരാജന്‍ വളരുകയാണെന്ന് അവര്‍ മനസ്സിലാക്കണം ണ്ണിത്താന്‍ പറഞ്ഞു.

ഷുഹൈബ് വധക്കേസിലെ യഥാര്‍ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന കെ.സുധാകരന് അഭിവാദ്യമര്‍പ്പിച്ചു പ്രസംഗിക്കുകയായിരുന്നു ഉണ്ണിത്താന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com