സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം; വിഎസ് പതാക ഉയര്‍ത്തും

പ്രതിനിധി സമ്മേളനത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. 25ന് ഉച്ചവരെ  പ്രതിനിധി സമ്മേളനം തുടരും
സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം; വിഎസ് പതാക ഉയര്‍ത്തും

തൃശൂര്‍: സിപിഎമ്മിന്റെ ഇരുപത്തിരണ്ടാം സംസ്ഥാന സമ്മേളനം ഇന്ന് തൃശൂരില്‍ തുടങ്ങും. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് വി.എസ്.അച്യുതാനന്ദന്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് ഔദ്യോഗിക തുടക്കമാകും. 

37 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സിപിഎം സംസ്ഥാന സമ്മേളനത്തിന് തൃശൂര്‍ വേദിയാവുന്നത്. 567 പ്രതിനിധികള്‍ പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. കണ്ണൂരിലെ കൊലപാതകങ്ങളും, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ക്കെതിരായി ഉയര്‍ന്നു വന്ന സാമ്പത്തിക ആരോപണങ്ങളുമെല്ലാം സമ്മേളനത്തില്‍ ചര്‍ച്ചയാവും. 

പ്രതിനിധി സമ്മേളനത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. 25ന് ഉച്ചവരെ  പ്രതിനിധി സമ്മേളനം തുടരും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com