സിപിഐ അക്രമരാഷ്ട്രീയത്തിന് എതിര്;ഒരു തീയും പുരയ്ക്ക് നല്ലതല്ലെന്ന് വിഎസ് സുനില്‍കുമാര്‍

സിപിഐ അക്രമരാഷ്ട്രീയത്തിന് എതിര് - രാഷ്ട്രീയ കൊലപാതകങ്ങളുടെ ആ അന്തരീക്ഷം ഇല്ലാതാകണമെന്നതാണ് എല്‍ഡിഎഫ് നിലപാട്‌ 
സിപിഐ അക്രമരാഷ്ട്രീയത്തിന് എതിര്;ഒരു തീയും പുരയ്ക്ക് നല്ലതല്ലെന്ന് വിഎസ് സുനില്‍കുമാര്‍

തിരുവനന്തപുരം:  സിപിഐ അക്രമരാഷ്ട്രീയത്തിന് എതിരാണെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍. എല്ലാകാലത്തും അക്രമത്തിനെതിരെ ശക്തമായ നിലപാട് എടുത്ത പാര്‍ട്ടിയാണ് സിപിഐയെന്നും രാഷ്ട്രീയ കൊലപാതകങ്ങളുടെ എണ്ണം വര്‍ധിക്കുന്നത് നല്ലതല്ലെന്നും സുനില്‍കുമാര്‍ പറഞ്ഞു.

കേരളത്തില്‍ നിരന്തരമായി ഉണ്ടാകുന്ന രാഷ്ട്രിയ ആക്രമങ്ങള്‍ സര്‍ക്കാരിനെ ബാധിക്കുമോ എ്ന്ന ചോദ്യത്തിന് ഒരു തീയും പുരയ്ക്ക് നല്ലതല്ലെന്നായ്ിരുന്നു  സുനില്‍ കുമാറിന്റെ മറുപടി. രാഷ്ട്രീയ കൊലപാതകങ്ങളുടെ ആ ആന്തരീക്ഷം ഇല്ലാതകണമെന്നാതാണ് എല്‍ഡിഎഫ് നിലപാട്. കേരളത്തില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിലും അതുതന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. എല്ലാവരും ഈ സംഭവം നിര്‍ഭാഗ്യകരമായിട്ടാണ് കാണുന്നതെന്നുമായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനത്തിന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്‍കൈ എടുക്കണമെന്നാണ് സിപിഐയുടെ അഭിപ്രായം. പച്ച മനുഷ്യനെ വെട്ടിക്കൊല്ലുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്നും പ്രതികളെ പിടികൂടിയിട്ടില്ലെങ്കിലാണ് സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍ക്കുന്നതെന്നും കാനം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുനില്‍കുമാറും അക്രമരാഷ്ട്രീയത്തിനെതിരെ രംഗത്ത് എത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com