അവന്‍ കറുത്തിട്ടാണ്, മുഷിഞ്ഞിട്ടാണ്, പിന്നെ വിശന്നിട്ടും...നമ്മളവനെ തല്ലിക്കൊന്നുവെന്ന് ആഷിഖ് അബു

മലയാളിയുടെ മാനസിക നിലയെ ചോദ്യം ചെയ്ത് സമൂഹമാധ്യമങ്ങളിലടക്കം പ്രതികരണങ്ങള്‍ ഉയരുന്നു
അവന്‍ കറുത്തിട്ടാണ്, മുഷിഞ്ഞിട്ടാണ്, പിന്നെ വിശന്നിട്ടും...നമ്മളവനെ തല്ലിക്കൊന്നുവെന്ന് ആഷിഖ് അബു

അട്ടപ്പാടി: ആള്‍ക്കൂട്ട ഭീകരത എന്നത് ഇത്രനാളും ഉത്തരേന്ത്യന്‍ നാടുകളില്‍ നിന്നുള്ള വാര്‍ത്തയായിരുന്നു എങ്കില്‍ മധുവിനെ കൊലപ്പെടുത്തി മലയാളികള്‍ കേരളത്തേയും ആ ഭീകരതയുടെ നാടാക്കി ഇപ്പോള്‍. അരി മോഷ്ടിച്ചുവെന്ന് ആരോപിച്ച് മാനസികാസ്വസ്ഥ്യമുള്ള മധുവിനെ വനത്തില്‍ കയറി പിടിച്ചുകൊണ്ട് വന്ന് ടൗണിലെത്തിച്ചു മര്‍ദ്ദിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നു വരുന്നത്. 

മലയാളിയുടെ മാനസിക നിലയെ ചോദ്യം ചെയ്ത് സമൂഹമാധ്യമങ്ങളിലടക്കം പ്രതികരണങ്ങള്‍ ഉയരുന്നു. അതില്‍ സംവിധായകന്‍ ആഷിഖ് അബു കുറിച്ചതിങ്ങനെയാണ്, കറുത്തിട്ടാണ്, മുഷിഞ്ഞിട്ടാണ്, പിന്നെ വിശന്നിട്ടും. 

എന്തിനാണ് അവനെ കൊന്നത് എന്ന ചോദ്യത്തിന് അവന്‍ കട്ടിട്ടാണെന്നാണ് അവരുടെ മറുപടി. അതിന് കൊല്ലണോ എന്ന് ചോദിച്ചപ്പോഴോ, അവന്‍ കറുത്തിട്ടാ, മുഷിഞ്ഞിട്ടാ, പിന്നെ വിശന്നിട്ടുമെന്ന് ആള്‍ക്കൂട്ട ഭീകരത മറുപടി പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com