ആള്‍ക്കൂട്ടക്കൊല: സര്‍ക്കാരിന്റെ നിസംഗതയ്ക്ക് മാപ്പില്ല- ചെന്നിത്തല 

മധുവിനെ പോലുള്ള ആദിവാസികള്‍ ആള്‍ക്കൂട്ട നീതിക്ക് വിധേയരായി ഒടുങ്ങുന്നത് അപമാനമാണ്- രമേശ് ചെന്നിത്തല
ആള്‍ക്കൂട്ടക്കൊല: സര്‍ക്കാരിന്റെ നിസംഗതയ്ക്ക് മാപ്പില്ല- ചെന്നിത്തല 

കൊച്ചി: ഗുജറാത്തില്‍ പശുവിനെ കൊന്നെന്നാരോപിച്ച് ദളിതരെ തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങള്‍ പോലെ വേദനിപ്പിക്കുകയും പ്രതിഷേധമുണര്‍ത്തുകയും ചെയ്യുന്നതാണ് മധു എന്ന ആദിവാസി അനുഭവിച്ച പീഢനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇവിടെ ഒരു സര്‍ക്കാരോ പോലീസ് സംവിധാനമോ ഉണ്ടെന്ന് പോലും തോന്നിപ്പിക്കാത്ത, കേരളത്തില്‍ ആണെന്ന് പോലും വിശ്വസിക്കാനാവാത്ത ക്രൂരതയാണ് ആ പാവത്തിന് നേരെ നടത്തിയത്. മധുവിനെ പോലുള്ള ആദിവാസികള്‍ ആള്‍ക്കൂട്ട നീതിക്ക് വിധേയരായി ഒടുങ്ങുന്നത് അപമാനമാണ്- രമേശ് ചെന്നിത്തല ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണം. ആദിവാസികളുടെ ദുരിതജീവിതം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണം. സര്‍ക്കാരിന്റെ ഈ നിസംഗതയ്ക്ക് മാപ്പില്ല- ചെന്നിത്തല കുറ്റപ്പെടുത്തി.

രമേശ് ചെന്നിത്തലയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം 

കേരളത്തിന്റെ മനസാക്ഷിയുടെ കൈകളാണ് ഇവിടെ കെട്ടിയിട്ടത്. മധുവിനെ തല്ലിച്ചതച്ചതിനും കൊലയ്ക്ക് കൊടുത്തതിനും ഒപ്പം കേരളം അഴിച്ചു വയ്ക്കുന്നത് നമ്പര്‍ വണ്‍ എന്ന പട്ടത്തെ കൂടിയാണ്.

ഗുജറാത്തില്‍ പശുവിനെ കൊന്നെന്നാരോപിച്ച് ദളിതരെ തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങള്‍ പോലെ വേദനിപ്പിക്കുകയും പ്രതിഷേധമുണര്‍ത്തുകയും ചെയ്യുന്നതാണ് മധു എന്ന ആദിവാസി അനുഭവിച്ച പീഢനം. ഇവിടെ ഒരു സര്‍ക്കാരോ പോലീസ് സംവിധാനമോ ഉണ്ടെന്ന് പോലും തോന്നിപ്പിക്കാത്ത, കേരളത്തില്‍ ആണെന്ന് പോലും വിശ്വസിക്കാനാവാത്ത ക്രൂരതയാണ് ആ പാവത്തിന് നേരെ നടത്തിയത്. മധുവിനെ പോലുള്ള ആദിവാസികള്‍ ആള്‍ക്കൂട്ട നീതിക്ക് വിധേയരായി ഒടുങ്ങുന്നത് അപമാനമാണ്.പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണം. ആദിവാസികളുടെ ദുരിതജീവിതം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണം. സര്‍ക്കാരിന്റെ ഈ നിസംഗതയ്ക്ക് മാപ്പില്ല
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com