നമ്പര്‍ വണ്‍ കേരളത്തിലായതുകൊണ്ട് ആരും മിണ്ടുന്നില്ല; ഡിഫി മുതല്‍ പുകാസ വരെയുള്ള ഉദരംഭരി വിപ്‌ളവസംഘടനകള്‍ എവിടെ: കെ സുരേന്ദ്രന്‍ 

നമ്പര്‍ വണ്‍ കേരളത്തിലായതുകൊണ്ട് ആരും മിണ്ടുന്നില്ല; ഡിഫി മുതല്‍ പുകാസ വരെയുള്ള ഉദരംഭരി വിപ്‌ളവസംഘടനകള്‍ എവിടെ: കെ സുരേന്ദ്രന്‍ 
നമ്പര്‍ വണ്‍ കേരളത്തിലായതുകൊണ്ട് ആരും മിണ്ടുന്നില്ല; ഡിഫി മുതല്‍ പുകാസ വരെയുള്ള ഉദരംഭരി വിപ്‌ളവസംഘടനകള്‍ എവിടെ: കെ സുരേന്ദ്രന്‍ 

ദിവാസി യുവാവിനെ മര്‍ദിച്ചുകൊന്നത് വടക്കേ ഇന്ത്യയില്‍ എവിടെയെങ്കിലും ആയിരുന്നെങ്കില്‍ കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരും കൂടി മോദി രാജിവെക്കണമെന്നാവശ്യപ്പെട്ട് സമരം തുടങ്ങിക്കഴിഞ്ഞിട്ടുണ്ടാവുമായിരുന്നെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. സംഭവം നടന്നത് നമ്പര്‍ വണ്‍ കേരളത്തിലായതുകൊണ്ട് ആരും മിണ്ടുന്നില്ലെന്ന് സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ കുറ്റപ്പെടുത്തി. ഡിഫി മുതല്‍ പുകാസ വരെയുള്ള ഭരണവിലാസം ഉദരംഭരി വിപ്‌ളവസംഘടനകള്‍ ഇവിടെ പന്തം കൊളുത്തി പ്രകടനം നടത്തുമായിരുന്നുവെന്ന് സുരേന്ദ്രന്‍ പരിഹസിച്ചു.

സുരേന്ദ്രന്റെ കുറിപ്പ്: 

വടക്കേ ഇന്ത്യയിലെവിടെയെങ്കിലും ആയിരുന്നെങ്കില്‍ ഈ കമ്യൂണിസ്ടുകാരും കോണ്‍ഗ്രസ്സുകാരും കൂടി മോദി രാജിവെക്കണമെന്നാവശ്യപ്പെട്ട് സമരം തുടങ്ങിക്കഴിഞ്ഞിട്ടുണ്ടാവും. കേരളത്തിലെ സച്ചിദാനന്ദനും ജമാ അത്ത് രാമനുണ്ണിയും അടക്കം പലരും പുരസ്‌കാരം( തുക ഒഴിച്ച്) മടക്കുമായിരുന്നു. ചാനല്‍ ചര്‍ച്ചക്കുവേണ്ടി മാത്രം എം. പി മാരായ നാടിനൊരുഗുണവുമില്ലാത്ത എം. ബി. രാജേഷും കൂട്ടരും പാര്‍ലമെന്റിലെ ഗാന്ധിപ്രതിമക്കു മുന്നില്‍ ഇന്നലെ രാത്രി തന്നെ ഒരു ധര്‍ണ്ണ നടത്തി അതിന്റെ പടം ഇന്നത്തെ പത്രത്തില്‍ തന്നെ വരും എന്നുറപ്പുവരുത്തുമായിരുന്നു. ഡിഫി മുതല്‍ പുകാസ വരെയുള്ള ഭരണവിലാസം ഉദരംഭരി വിപ്‌ളവസംഘടനകള്‍ ഇവിടെ പന്തം കൊളുത്തി പ്രകടനം നടത്തുമായിരുന്നു. നമ്പര്‍ വണ്‍ കേരളത്തിലായതുകൊണ്ട് അതും എം. ബി രാജേഷിന്റെ മണ്ഡലത്തില്‍പെടുന്ന അട്ടപ്പാടിയിലുമായതുകൊണ്ട് ആരും മിണ്ടുന്നില്ല. എ. കെ. ബാലന്‍ നാട്ടുകാരനും പിന്നെ ആ വകുപ്പുകൂടി കൈകാര്യം ചെയ്യുന്നതുകൊണ്ടും തീരെ മിണ്ടരുത്. ഇങ്ങനെ എത്രയോ ആദിവാസികള്‍ ഇന്നും അട്ടപ്പാടിയിലും വയനാട്ടിലും ഇടുക്കിയിലുമൊക്കെയുണ്ട്. ശതകോടിക്കണക്കിന് രൂപയാണ് പ്രതിവര്‍ഷം ഇവര്‍ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ നീക്കിവെക്കുന്നത്. ഒന്നും പാവങ്ങള്‍ക്കു കിട്ടുന്നില്ലെന്ന് മാത്രം. എല്ലാം ഇടത്തട്ടുകാര്‍ തട്ടുകയാണ്. കഞ്ഞി കുടിക്കാനില്ലെങ്കിലും പ്രശ്‌നം ബീഫ് കിട്ടാത്തതായിരുന്നെങ്കില്‍ രാജേഷ് അട്ടപ്പാടിയില്‍ ചെന്ന് ഒരു ബീഫ് മേളയും വേണ്ടിവന്നാല്‍ ഒരാഴ്ച നിരാഹാരവും കിടന്നേനെ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com