ഷംസുദ്ദീന്‍, ന്യായീകരണം പരിഹാസ്യമായിപ്പോയി: എംഎല്‍എക്കെതിരെ പന്ന്യന്‍ രവീന്ദ്രന്‍ 

അട്ടപ്പാടിയില്‍ മോഷണമാരോപിച്ച് ആള്‍ക്കൂട്ടം ആദിവാസി യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ സഹായി ഉബൈദിനെ ന്യായീകരിച്ച എന്‍. ഷംസുദ്ദീന്‍ എംഎല്‍എക്കെതിരെ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍
ഷംസുദ്ദീന്‍, ന്യായീകരണം പരിഹാസ്യമായിപ്പോയി: എംഎല്‍എക്കെതിരെ പന്ന്യന്‍ രവീന്ദ്രന്‍ 

ട്ടപ്പാടിയില്‍ മോഷണമാരോപിച്ച് ആള്‍ക്കൂട്ടം ആദിവാസി യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ സഹായി ഉബൈദിനെ ന്യായീകരിച്ച എന്‍. ഷംസുദ്ദീന്‍
എംഎല്‍എക്കെതിരെ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. മണ്ണാര്‍ക്കാട് എംഎല്‍എ ശ്രീ എന്‍. ഷംസുദ്ദീന്‍ ഉബൈദിനെ ന്യായീകരിച്ച് നടത്തിയ പ്രസ്താവന പരിഹാസ്യമായിപ്പോയി, ഉബൈദ് മധുവിനെ ഉപദ്രവിച്ചിട്ടില്ല സെല്‍ഫി എടുത്തേയുള്ളു, എന്നാണ് എംഎല്‍എ പറയുന്നത് ഒരു പച്ച മനുഷ്യനെ നരാധമന്മായ ഒരു സംഘം വളഞ്ഞിട്ട് അക്രമിക്കുമ്പോള്‍ ഒരു പൊതുപ്രവര്‍ത്തകന്‍ അത് തടയുകയല്ലെ ചെയ്യേണ്ടത?് ഇയാള്‍ മൊബൈലില്‍ ഫോട്ടോ എടുത്തു ആസ്വദിക്കയാണോ ചെയ്യേണ്ടത്? ഈ കൃതൃത്തെയാണ് എംഎല്‍എ ന്യായീകരിച്ചത് ഇത് ലജ്ജാകരമാണ്. ഉബൈദിന്റെ പ്രവര്‍ത്തനം ഫലത്തില്‍ കുറ്റവാളികളെ സഹായിക്കുന്നതിന്ന് തുല്യമാണ് എന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

ആള്‍ക്കൂട്ടം മധുവിനെ ആക്രമിക്കുന്ന സമയത്ത് സെല്‍ഫിയെടുത്ത ഉബൈദ് എംഎല്‍എയുടെ സന്തത സഹചാരിയാണ് എന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായാണ് എംഎല്‍എ രംഗത്ത് വന്നത്. ഉബൈദ് മധുവിനെ ആക്രമിച്ചിട്ടില്ലെന്നും സെല്‍ഫി എടുക്കുക മാത്രമാണ് ചെയ്തിട്ടിള്ളുതെന്നും ഷംസുദ്ദീന്‍ പറഞ്ഞിരുന്നു. 

ഉബൈദ് ആദിവാസി യുവാവിനെ കാട്ടില്‍ പോയി പിടിക്കാന്‍ ഉണ്ടായിരുന്നില്ല. അയാള്‍ സെല്‍ഫിയെടുത്തു സംഭവം പരസ്യമാക്കുക മാത്രമാണു ചെയ്തത്. താനത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്തായാലും നമ്മള്‍ അതിലൊന്നും ഇടപെടില്ല. നിയമം അതിന്റെ വഴിക്കു പോകും. അട്ടപ്പാടിയില്‍ ആദിവാസി യുവാവ് കൊല്ലപ്പെടാനിടയായ സംഭവം അപലപനീയമാണ്. പ്രതികള്‍ക്കെല്ലാം ന്യായമായ ശിക്ഷ നല്‍കണം, ഷംസുദ്ദീന്‍ പറഞ്ഞിരുന്നു. 

മധുവിനെ മര്‍ദിക്കുന്ന ചിത്രം പകര്‍ത്തിയ ഉബൈദിനെതിരെ സോഷ്യല്‍ മീഡിയില്‍ വലിയ പ്രതിഷേധമാണ് ഉണ്ടായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com