ആര്‍ത്തവത്തെക്കുറിച്ചെഴുതി: സംഘ്പരിവാറിന്റെ ശക്തമായ സൈബര്‍ ആക്രമണത്തിനിടെ ബാലസംഘം ജില്ലാ പ്രസിഡന്റിനെ സിപിഎമ്മും കൈവിട്ടു

ആക്രമണങ്ങളോടെല്ലാം പൊരുതി നിന്ന ഈ പെണ്‍കുട്ടിയെ സിപിഐഎം പാര്‍ട്ടി കൈവിട്ടിരിക്കുകയാണ്. 
ആര്‍ത്തവത്തെക്കുറിച്ചെഴുതി: സംഘ്പരിവാറിന്റെ ശക്തമായ സൈബര്‍ ആക്രമണത്തിനിടെ ബാലസംഘം ജില്ലാ പ്രസിഡന്റിനെ സിപിഎമ്മും കൈവിട്ടു

ര്‍ത്തവം സംബന്ധിച്ച് ഫേസ്ബുക്ക് പോസ്‌റ്റെഴുതിയ ബാലസംഘം സംസ്ഥാന കമ്മിറ്റി അംഗവും പത്തനംതിട്ട ജില്ലാ പ്രസിഡന്റുമായ നവമി രാമചന്ദ്രനെതിരെ സംഘപരിവാര്‍ അനുകൂലികള്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു. എന്നാല്‍ ആക്രമണങ്ങളോടെല്ലാം പൊരുതി നിന്ന ഈ പെണ്‍കുട്ടിയെ സിപിഎം  കൈവിട്ടിരിക്കുകയാണ്. 

ശ്യാമ എന്ന വിദ്യാര്‍ത്ഥിനിയുടെ ആര്‍ത്തവത്തെ സംബന്ധിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിനെ അനുകൂലിച്ച് നവമി ഇട്ട ഫേസ്ബുക്ക് പോസ്റ്റാണ് സംഘപരിവാറിനെ പ്രകോപിപ്പിച്ചത്. ശ്യാമയ്ക്കു നേരെയും സൈബര്‍ ആക്രമണം ഉണ്ടായിരുന്നു.

മറ്റുള്ളവരുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന പരസ്യ പ്രസ്തവനകളെ അംഗീകരിക്കാനാവില്ലെന്നാണ് സിപിഐഎം വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. സിപിഎം മല്ലപ്പള്ളി ഏരിയാ കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പാര്‍ട്ടി, വിശ്വാസത്തിനും വിശ്വാസികള്‍ക്കും എതിരല്ലെന്ന് വ്യക്തമാക്കുന്നു. 

വ്യക്തികളുടെ അഭിപ്രായ സ്വാതന്ത്ര്യം മാനിക്കപ്പെടുമ്പോള്‍ തന്നെ അഭിപ്രായങ്ങള്‍ മറ്റുള്ളവരുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നതാകരുത്. വിശ്വാസികളും അവിശ്വാസികളും അടങ്ങുന്ന സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് സിപിഐഎം. ഇരുകൂട്ടര്‍ക്കും അവരവരുടെ വിശ്വാസം വച്ചുപുലര്‍ത്താനുള്ള സ്വാതന്ത്ര്യം ഉണ്ട്. അത് പരസ്പരം വിദ്വേഷം വളര്‍ത്തുന്നതും മത സൗഹാര്‍ദ്ദം തകര്‍ക്കുന്നതും ആകരുത്. ബാലസംഘം ജില്ലാ പ്രസിഡന്റ് നവമി രാമചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ പാര്‍ട്ടിക്ക് യോജിപ്പില്ലെന്നും സിപിഐഎം ഇറക്കിയ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് നവമി ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് ചുവടെ.

പ്രിയ്യപ്പെട്ടവരേ,

ഞാന്‍ ഒരു വിശ്വാസിയല്ല.ഒരു തരത്തിലുമുള്ള വിശ്വാസപ്രമാണങ്ങളും,ആചാരാനുഷ്ഠാനങ്ങളും അനുഷ്ഠിക്കുന്ന ആളുമല്ല.കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളായി ഞാന്‍ ചെയ്ത ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ എനിക്കെതിരെ സമാനതകളില്ലാത്ത തരത്തിലുള്ള വ്യക്തിഹത്യയാണ് സോഷ്യല്‍ മീഡിയയില്‍ നടന്നുകൊണ്ടിരിക്കുന്നത്. ‘എന്നെ ഞാന്‍ പഠിക്കുന്ന കോളെജില്‍ നിന്നും അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പുറത്താക്കി’ എന്നതടക്കമുള്ള ക്രൂരമായ വ്യാജപ്രചരണങ്ങള്‍ പരസ്യമായി സോഷ്യല്‍ മീഡിയയിലൂടെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

എന്റെ സഹോദരിയെ അക്രമിക്കുകന്നതടക്കമുള്ള സംഘപരിവാറിന്റെ ഹീനമായ പ്രവര്‍ത്തനങ്ങളിലും, പ്രചരണങ്ങളിലും എനിക്കുണ്ടായ മനോവേദനയിലും, ആ മാനസികാവസ്ഥയിലും ഞാന്‍ തുടര്‍ന്ന് ചില അഭിപ്രായപ്രകടനങ്ങള്‍ നടത്തുകയുണ്ടായി. ഞാന്‍ അമ്പലങ്ങളില്‍ പോകുന്ന ആളല്ല, ‘ഞാന്‍ ആര്‍ത്തവ സമയത്ത് അമ്പലങ്ങളില്‍ കയറി’ എന്ന് പറഞ്ഞത് എന്റെ അപ്പോഴുണ്ടായ മാനസികാവസ്ഥയില്‍ എന്നെ തുടര്‍ച്ചയായി പ്രകോപിപ്പിച്ചതിന്റെ ഭാഗമായി പറഞ്ഞതാണ്.ഞാന്‍ ആ സമയത്ത് അമ്പലങ്ങളില്‍ പോയിട്ടില്ല.എന്റെ ആ അഭിപ്രായത്തില്‍ ആര്‍ക്കെങ്കിലും മനോവിഷമമുണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ അതില്‍ നിര്‍വ്യാജം ഖേദിക്കുന്നു.ഇത് മനസ്സിലാക്കി ആ കമന്റ് ഞാന്‍ മുന്‍പേ പിന്‍വലിച്ചിട്ടുള്ളതാണ്.കമന്റ് മാത്രമാണ് പിന്‍വലിച്ചിട്ടുള്ളത്, പോസ്റ്റില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു. ആ അഭിപ്രായം തന്നെയാണ് ഇപ്പോഴും ഉള്ളത്…

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com