ആള്‍ക്കൂട്ട കൊലപാതകത്തിന് വര്‍ഗീയ നിറം നല്‍കി സെവാഗ്; മുതലെടുത്ത് സംഘപരിവാര്‍; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നതിനെതിരെയുള്ള ട്വീറ്റില്‍ വര്‍ഗീയ നിറം നല്‍കി വിരേന്ദര്‍ സെവാഗ് 
ആള്‍ക്കൂട്ട കൊലപാതകത്തിന് വര്‍ഗീയ നിറം നല്‍കി സെവാഗ്; മുതലെടുത്ത് സംഘപരിവാര്‍; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

ട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നതിനെതിരെയുള്ള ട്വീറ്റില്‍ വര്‍ഗീയ നിറം നല്‍കി വിരേന്ദര്‍ സെവാഗ്. 'ഒരു കിലോ അരി മോഷ്ടിച്ച മധു എന്ന ആദിവാസി യുവാവിനെ ഉബൈദ്, ഹുസ്സൈന്‍, അബ്ദുല്‍ കരീം എന്നീ ആള്‍ക്കൂട്ടം ചേര്‍ന്ന് തല്ലിക്കൊന്നു. സംസ്‌കാര സമ്പന്നരായ ഒരു ജനതയ്ക്ക് അപമാനമാണ് ഈ സംഭവം' എന്നാണ് സെവാഗ് ട്വീറ്റ് ചെയ്തത്. മധുവിനെ തല്ലിക്കൊന്ന കൂട്ടത്തിലെ ചിലരുടെ പേരുകള്‍ മാത്രമാണ് സെവാഗ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇത് വ്യാപക പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. 


ഇത് മുതലെടുത്ത ഉത്തരേന്ത്യന്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കേരളത്തില്‍ മുസ്‌ലിങ്ങള്‍ ഹിന്ദുക്കളെ തല്ലിക്കൊല്ലുന്നുവെന്ന് വ്യാപകമായ പ്രചാരണം നടത്തുകയാണ്. കൂട്ടത്തില്‍ മലയാളികളുമുണ്ട്. 

ഇതിനെതിരെ സെവാഗിന്റെ പോസ്റ്റില്‍ തന്നെ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഹിന്ദു-മുസ്‌ലിം ഐക്യം തകര്‍ക്കുന്ന തരത്തില്‍ ട്വീറ്റ് ചെയ്യുന്ന സെവാഗ് ഇനിയും നിലപാട് മാറ്റിയിട്ടില്ലെന്ന് സോഷ്യല്‍ മീഡിയ ആരോപിക്കുന്നു. 

സംഘപരിവാറിന് സഹായം ചെയ്യുകയാണ് സെവാഗ് ചെയ്യുന്നതെന്നും ഈ വിഷയത്തില്‍ വര്‍ഗീയ നിറം കലര്‍ത്തരുതെന്നും മലയാളികള്‍ ആവശ്യപ്പെടുന്നു. 

ഉത്തരേന്ത്യയില്‍ മുസ്‌ലിങ്ങളെ കൊന്നുതള്ളുമ്പോഴൊന്നും പ്രതികളുടെ പേര് ചേര്‍ത്ത് സെവാഗ് ട്വീറ്റ് ചെയ്യാറില്ലെന്നും ഇത് മനപ്പൂര്‍വം കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും സോഷ്യല്‍ മീഡിയ ആരോപിക്കുന്നു. 

സെവാഗ് നല്‍കിയ അവസരം മുതലെടുത്ത് സംഘപരിവാര്‍ വ്യാപക പ്രചാരണമാണ് നടത്തുന്നത്. നേരത്തെ മുസ്‌ലിങ്ങള്‍ ഹിന്ദു ആദിവാസി യുവാവിനെ തല്ലിക്കൊന്നതിനെതിരെ പ്രതികരിക്കണം എന്ന് കലാപത്തിന് ആഹ്വാനം ചെയ്ത് ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥ് രംഗത്ത് വന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com