ചെങ്ങന്നൂരില്‍ ബിജെപിയെ പിന്തുണയ്ക്കാനില്ല;ബിഡിജെഎസ് നിയോജക മണ്ഡലം പ്രസിഡന്റ രാജിവെച്ചു

ബിഡിജെഎസ് ചെങ്ങന്നൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് രാജിവെച്ചു.
ചെങ്ങന്നൂരില്‍ ബിജെപിയെ പിന്തുണയ്ക്കാനില്ല;ബിഡിജെഎസ് നിയോജക മണ്ഡലം പ്രസിഡന്റ രാജിവെച്ചു

ചെങ്ങന്നൂര്‍:  ബിഡിജെഎസ് ചെങ്ങന്നൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് രാജിവെച്ചു. സ്ഥാനാര്‍ത്ഥി വിഷയത്തില്‍ പാര്‍ട്ടി നേതൃത്വവുമായുളള ഭിന്നതയെ തുടര്‍ന്നായിരുന്നു നിയോജക മണ്ഡലം പ്രസിഡന്റ് ഫിലിപ്പ് ജോണിന്റെ രാജി. പ്രാദേശിക നേതൃത്വത്തിന് കൂടി സ്വീകാര്യനായ സ്ഥാനാര്‍ത്ഥിയെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പരിഗണിച്ചില്ലെന്ന് ചൂണ്ടികാണിച്ചായിരുന്നു ഫിലിപ്പ് ജോണ്‍ രാജിവെച്ചത്. ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ ബിഡിജെഎസ് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നേതൃത്വത്തെ വെട്ടിലാക്കി നിയോജക മണ്ഡലം പ്രസിഡന്റ് രാജിവെച്ചത്. 

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി അംഗം പി.എസ്. ശ്രീധരന്‍പിള്ള വീണ്ടും മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ശ്രീധരന്‍പിള്ളയായിരുന്നു എന്‍.ഡി.എ സ്ഥാനാര്‍ത്ഥി . വീണ്ടും മത്സരത്തിനില്ലെന്നായിരുന്നു തുടക്കത്തില്‍ അദ്ദേഹത്തിന്റെ നിലപാടെങ്കിലും, പാര്‍ട്ടി നേതൃത്വത്തിന്റെ നിരന്തര സമ്മര്‍ദ്ദത്തിന് ഒടുവില്‍ വഴങ്ങുകയായിരുന്നു.

 ശ്രീധരന്‍ പിള്ളയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് ബി.ജെ.പി ആലപ്പുഴ ജില്ലാ കമ്മിറ്റി പൂര്‍ണപിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ജയസാദ്ധ്യതയുള്ള മികച്ച സ്ഥാനാര്‍ത്ഥിയായ ശ്രീധരന്‍ പിള്ളയ്ക്ക് സംഘടനയുടെ പൂര്‍ണ്ണ പിന്തുണയുണ്ടാവുമെന്ന് ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയും പറഞ്ഞു.
ഇടതുമുന്നണിയിലെ കെ.കെ. രാമചന്ദ്രന്‍ നായര്‍ എം.എല്‍.എ യുടെ വിയോഗത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ശ്രീധരന്‍പിള്ള 42,682 വോട്ട് നേടിയിരുന്നു. ഇത്തവണ ചെങ്ങന്നൂരില്‍ വിജയം തന്നെയായിരിക്കണം ലക്ഷ്യമെന്ന നിര്‍ദ്ദേശമാണ് ആര്‍.എസ്.എസ് നേതൃത്വത്തിന്റേത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com