പോസ്റ്റ്‌മോര്‍ട്ടം മാറ്റിയതില്‍ അപാകതയില്ല; തന്നോട് ആലോചിച്ചിട്ടെന്ന് മന്ത്രി കെ കെ ശൈലജ

മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടക്കൊലയ്ക്ക് ഇരയായ ആദിവാസി യുവാവ് മധുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നത് ഇന്നത്തേയ്ക്ക് മാറ്റിയതില്‍ അപാകതയില്ലെന്ന് ആരോഗ്യമന്ത്രി
 പോസ്റ്റ്‌മോര്‍ട്ടം മാറ്റിയതില്‍ അപാകതയില്ല; തന്നോട് ആലോചിച്ചിട്ടെന്ന് മന്ത്രി കെ കെ ശൈലജ

പാലക്കാട്: മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടക്കൊലയ്ക്ക് ഇരയായ ആദിവാസി യുവാവ് മധുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നത് ഇന്നത്തേയ്ക്ക് മാറ്റിയതില്‍ അപാകതയില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ കുറ്റമറ്റതാക്കാനാണ് ഇന്നത്തേയ്ക്ക് മാറ്റിയത്. പോസ്റ്റമോര്‍ട്ടം പൂര്‍ണമായി വീഡിയോയില്‍ ചിത്രീകരിക്കാനാണ് ഈ തീരുമാനം കൈക്കൊണ്ടത്.തന്നോട് അഭിപ്രായം ചോദിച്ചശേഷമാണ് ബന്ധപ്പെട്ടവര്‍ ഇന്നത്തേയ്ക്ക് പോസ്റ്റ്‌മോര്‍ട്ടം മാറ്റിയതെന്നും മന്ത്രി അറിയിച്ചു.

പോസ്റ്റമോര്‍ട്ടം  ഇന്നലെ ചെയ്യാതിരുന്നതില്‍ സര്‍ക്കാരിനെതിരെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

നേരത്തെ മധുവിനെ നാട്ടുകാര്‍ പിടിച്ചുകൊണ്ടുപോയത് ഭക്ഷണം പാചകം ചെയ്യുന്നതിനിടെയെന്ന് കുടുംബം വെളിപ്പെടുത്തിയിരുന്നു. കാട്ടിലെ ഗുഹയില്‍ നിന്നും പിടിച്ചുകൊണ്ടുപോയ മധുവിനെ മുക്കാലി ജംഗ്ഷനില്‍ എത്തിച്ചത് നാലുകിലോമീറ്റര്‍ നടത്തിയെന്നും സഹോദരി വെളിപ്പെടുത്തി. വഴിയില്‍ വച്ച് മധുവിനെ മര്‍ദിച്ചെന്നും വെളളം ചോദിച്ചപ്പോള്‍ തലയില്‍ ഒഴിച്ചെന്നും സഹോദരി ആരോപിച്ചു.

അതേസമയം മധുവിന്റെ മരണത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ഗുരുതര ആരോപണമാണ് ഉയരുന്നത്. കാട്ടില്‍ കയറാന്‍ അനുമതിയില്ലാത്ത നാട്ടുകാര്‍ക്ക് മധുവിനെ കാണിച്ചുകൊടുത്തത് വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇതോടെ സംഭവത്തില്‍ വനംവകുപ്പും പ്രതികൂട്ടിലാകുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com