'ഭക്ഷണം പാചകം ചെയ്യുന്നതിനിടെ പിടികൂടി; വെളളം ചോദിച്ചപ്പോള്‍ തലയില്‍ ഒഴിച്ചു'

മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടക്കൊലയ്ക്ക് ഇരയായ ആദിവാസി യുവാവ് മധുവിനെ നാട്ടുകാര്‍ പിടിച്ചുകൊണ്ടുപോയത് ഭക്ഷണം പാചകം ചെയ്യുന്നതിനിടെയെന്ന് കുടുംബം.
'ഭക്ഷണം പാചകം ചെയ്യുന്നതിനിടെ പിടികൂടി; വെളളം ചോദിച്ചപ്പോള്‍ തലയില്‍ ഒഴിച്ചു'

പാലക്കാട്: മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടക്കൊലയ്ക്ക് ഇരയായ ആദിവാസി യുവാവ് മധുവിനെ നാട്ടുകാര്‍ പിടിച്ചുകൊണ്ടുപോയത് ഭക്ഷണം പാചകം ചെയ്യുന്നതിനിടെയെന്ന് കുടുംബം. കാട്ടിലെ ഗുഹയില്‍ നിന്നും പിടിച്ചുകൊണ്ടുപോയ മധുവിനെ മുക്കാലി ജംഗ്ഷനില്‍ എത്തിച്ചത് നാലുകിലോമീറ്റര്‍ നടത്തിയെന്നും സഹോദരി വെളിപ്പെടുത്തി. വഴിയില്‍ വച്ച് മധുവിനെ മര്‍ദിച്ചെന്നും വെളളം ചോദിച്ചപ്പോള്‍ തലയില്‍ ഒഴിച്ചെന്നും സഹോദരി ആരോപിച്ചു. 

അതേസമയം മധുവിന്റെ മരണത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ഗുരുതര ആരോപണമാണ് ഉയരുന്നത്. കാട്ടില്‍ കയറാന്‍ അനുമതിയില്ലാത്ത നാട്ടുകാര്‍ക്ക് മധുവിനെ കാണിച്ചുകൊടുത്തത് വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.  ഇതോടെ സംഭവത്തില്‍ വനംവകുപ്പും പ്രതികൂട്ടിലാകുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com