മതസംഘടനകളുടെ ലക്ഷ്യം അധികാരവും സമ്പത്തും: ബാലചന്ദ്രന്‍ ചുള്ളിക്കാട്

മതസംഘടനകളുടെ ലക്ഷ്യം അധികാരവും സമ്പത്തും: ബാലചന്ദ്രന്‍ ചുള്ളിക്കാട്
മതസംഘടനകളുടെ ലക്ഷ്യം അധികാരവും സമ്പത്തും: ബാലചന്ദ്രന്‍ ചുള്ളിക്കാട്

തൃശൂര്‍: അധികാരവും സമ്പത്തും മാത്രമാണ് മതസംഘടനകളുടെ ലക്ഷ്യമെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. ജാതിസംഘടനകളെ പ്രോത്സാഹിപ്പിച്ചാല്‍ നിര്‍ണായക ഘട്ടത്തില്‍ അവര്‍ മത താത്പര്യങ്ങള്‍ക്കൊപ്പം മാത്രമേ നില്‍ക്കൂവെന്ന് അദ്ദേഹം പറഞ്ഞു. വിമോചന സമരം ഇതാണ് തെളിയിച്ചതെന്ന്, സിപിഎം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചു നടത്തിയ സെമിനാറില്‍ ചുള്ളിക്കാട് പറഞ്ഞു. 

പാര്‍ട്ടിക്കുവേണ്ടി മരിച്ചാല്‍ അമരത്വം കിട്ടമെന്നു കമ്മ്യൂണിസ്റ്റു പാര്‍ട്ടിയിലുള്ളവര്‍ വിശ്വസിക്കുന്നതു ഭീകരവാദംതന്നെയാണെന്ന്ചുള്ളിക്കാട് അഭിപ്രായപ്പെട്ടു. മതത്തിനു വേണ്ടി മരിച്ചാല്‍ സ്വര്‍ഗം കിട്ടുമെന്നാണ് ഇപ്പോള്‍ മതങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്നത്. ഇതിന്റെ വികൃതരൂപമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ കാണുന്നതെന്ന് ചുള്ളിക്കാട് വിമര്‍ശിച്ചു.

പാര്‍ട്ടിക്കു വേണ്ടി മരിച്ചാല്‍ അമരത്വം കിട്ടുമെന്നാണ് ചിലര്‍ വിശ്വസിക്കുന്നത്. ഇത് ഭീകരവാദം തന്നെയാണ്. മുപ്പതു വര്‍ഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കു വോട്ടു ചെയ്ത ബംഗാളിലെ ജനത മുസ്ലിംകളും ഹിന്ദുക്കളുമായി തിരിഞ്ഞിരിക്കുന്നു. അവരില്‍ മുസ്ലിംകള്‍ തൃണമൂലിനും ഹിന്ദുക്കള്‍ ബിജെപിക്കും വോട്ടുചെയ്യുന്നു. മതനിരപേക്ഷത പറയുന്ന കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നാലാം സ്ഥാനത്തുമായി. ജനങ്ങളുടെ ഉള്ളിലെ ജാതി, മത ബോധം ഇല്ലാതാക്കാന്‍ പാര്‍ട്ടിക്കു കഴിഞ്ഞില്ലെന്നതിന്റെ തെളിവാണിത്-ചുള്ളിക്കാട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com