എനിക്ക് കിട്ടിയ സ്‌കോളര്‍ഷിപ്പ് കേന്ദ്ര സര്‍ക്കാരിന്റ ഔദാര്യമല്ല;സംഘപരിവാറിനെതിരെ ബിനേഷ് ബാലന്‍

കുമ്മനം രാജശേഖരനെ വിമര്‍ശിച്ച സിപിഎമ്മിനെ പരിഹസിക്കാന്‍ തന്റെ പേര് വലിച്ചിഴച്ച സംഘപരിവാറിന് എതിരെ ബിനീഷ് ബാലന്‍. 
എനിക്ക് കിട്ടിയ സ്‌കോളര്‍ഷിപ്പ് കേന്ദ്ര സര്‍ക്കാരിന്റ ഔദാര്യമല്ല;സംഘപരിവാറിനെതിരെ ബിനേഷ് ബാലന്‍

കുമ്മനം രാജശേഖരനെ വിമര്‍ശിച്ച സിപിഎമ്മിനെ പരിഹസിക്കാന്‍ തന്റെ പേര് വലിച്ചിഴച്ച സംഘപരിവാറിന് എതിരെ ബിനേഷ് ബാലന്‍. 
എന്റെ കാര്യങ്ങള്‍ വലിച്ചിഴച്ചു വളച്ചൊടിച്ചു സര്‍ക്കാരിനെ വിമര്‍ശിക്കാനും ജാതിഹിന്ദുക്കള്‍ ദലിതര്‍ക്കൊപ്പം ആണെന്നും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നവരോട്. നിങ്ങള്‍ക്ക് ഇത്ര വിഷയദാരിദ്യം ആണോ എന്നറിയില്ല. എനിക്ക് കിട്ടിയ സ്‌കോളര്‍ഷിപ്പ് കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരിന്റ ഔദാര്യമല്ല എന്നു ഞാന്‍ ഓര്‍മിപ്പിക്കുന്നു. ഇന്ത്യയിലെ പലഭാഗത്തും നിന്നും ഏകദേശം നൂറില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ മല്‍സരിച്ചു വര്‍ഷാവര്‍ഷം 20 വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്ന ഓപ്പണ്‍ സ്‌കീം ആണ്. അല്ലാതെ കേരളത്തിലെ ഉദ്യോഗസ്ഥ മനോഭാവത്താല്‍ ഉണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ മുന്‍പില്‍ ചെന്ന് കൈകൂപ്പിയപ്പോള്‍ സഹതാപം തോന്നി തന്നതല്ല. കേരളാ സര്‍ക്കാറിലെ വകുപ്പ് മന്ത്രിയും അതിന്റെ ആദ്യപടി എന്നോണം സാമ്പത്തിക സഹായം നല്‍കിയുട്ടുണ്ട്. അത്‌കൊണ്ട് വിഷയദാരിദ്ര്യം കൊണ്ടു എന്റെ സമ്മതമില്ലാതെ തെറ്റിധാരണ പരത്താന്‍ ഉള്ള ഇത്തരം പോസ്റ്റുകളെ ശക്തമായി തന്നെ ഞാന്‍ നിക്ഷേധിക്കുന്നു, ബിനേഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 


അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ കൈകെട്ടി പ്രതിഷേധിച്ച കുമ്മനത്തിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിന്നു. ഇത് ബിജെപി ആദിവാസികള്‍ക്ക് വേണ്ടി നിലകൊള്ളുന്നതുകൊണ്ടുള്ള അസഹിഷ്ണുത കൊണ്ടാണ് എന്നാണ് സംഘപരിവാര്‍ പ്രചാരണം. ഇത്തരത്തിലുള്ള ഒരു പ്രചാരണ പോസ്റ്റിലാണ് ബിനേഷ് ബാലന്റെ പേര് വലിച്ചിഴച്ചിരിക്കുന്നത്. 

ലണ്ടന്‍ സ്‌കൂള്‍  ഇക്കണോമിക്‌സില്‍ ഉപരിപഠനത്തിന് അവസരം ലഭച്ച ആദിവാസി വിദ്യാര്‍ത്ഥി ബിനീഷിന് കേന്ദ്രസര്‍ക്കാര്‍ 45ലക്ഷം ധനസഹായമായി കൊടുത്തപ്പോള്‍ അതില്‍ക്കയറി സഖാക്കള്‍ എട്ടുകാലി മമ്മൂഞ്ഞിസം കളിച്ചതും കൂടി ഒന്ന് ഓര്‍ത്തിരിക്കാം എന്നാണ് പോസ്റ്റിട്ട രഞ്ജിത്ത് വിശ്വനാഥ് പറയുന്നത്. ഇതിനെതിരെയാണ് ബിനേഷ് രംഗത്ത് വന്നിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com