പാര്‍ട്ടി ഒറ്റക്കെട്ടാണ്; അക്രമ രാഷ്ട്രീയം സിപിഎം നയമല്ല: യെച്ചൂരി

സിപിഎമ്മില്‍ ഒരുവിധത്തിലുള്ള അഭിപ്രായ വ്യത്യാസവും ഇല്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
പാര്‍ട്ടി ഒറ്റക്കെട്ടാണ്; അക്രമ രാഷ്ട്രീയം സിപിഎം നയമല്ല: യെച്ചൂരി

തൃശൂര്‍: സിപിഎമ്മില്‍ ഒരുവിധത്തിലുള്ള അഭിപ്രായ വ്യത്യാസവും ഇല്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഉള്‍പാര്‍ട്ടി ജനാധിപത്യമാണ് പാര്‍ട്ടിയുടെ ശക്തി. ചര്‍ച്ച ചെയ്‌തെടുത്ത തീരുമാനം അന്തിമമായിരിക്കും. മാധ്യമങ്ങള്‍ എന്തുവ്യാഖ്യാനം നല്‍കിയാലും പാര്‍ട്ടി ഒറ്റശരീരമായി  നില്‍ക്കും. കോണ്‍ഗ്രസുമായി സഖ്യമില്ല. മതനിരപേക്ഷ വര്‍ഗീയവിരുദ്ധവോട്ടുകള്‍ ഏകീകരിക്കുമെന്നും സിപിഎം സംസ്ഥാന സമ്മേളത്തില്‍ യെച്ചൂരി പറഞ്ഞു. അക്രമ രാഷ്ട്രീയം സിപിഎം നയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

സിപിഎമ്മിന്റെ സ്വാധീനം ഇല്ലാതാക്കാന്‍ ആര്‍എസ്എസും കോണ്‍ഗ്രസും ശ്രമിക്കുന്നുവെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 

പാര്‍ട്ടി ശക്തിപ്പെട്ടാല്‍, ജനസ്വാധീനം കൂടിയാല്‍ ഇടതുപക്ഷത്തിന് രാഷ്ട്രീയ തുടര്‍ച്ചയുണ്ടാകും. ഈ മുന്നേറ്റം തടയാനാണ് ആര്‍എസ്എസും കോണ്‍ഗ്രസും ഒരകുപോലെ ശ്രമിക്കുന്നത്. ആര്‍എസ്എസ് കൊലപാതക പദ്ധതികള്‍ തയാറാക്കുകയാണെന്നും കോടിയേരി പറഞ്ഞു. 

ഇടത് മന്ത്രി ചന്ദ്രശേഖരനെ തിരഞ്ഞെടുക്കപ്പെട്ട ദിവസം തന്നെ ആര്‍എസ്എസ്! ആക്രമിച്ചു. ഇത്തരക്കാരെ ഒറ്റപ്പെടുത്തണം. സിപിഎം അക്രമത്തില്‍ വിശ്വസിക്കുന്നില്ല. സമാധാനത്തിനായി സാധ്യമായതെല്ലാം ചെയ്യും. ഷുഹൈബേ വധത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തുന്ന നിരാഹാര സമരം ആര്‍എസ്എസ് സ്‌പോണ്‍സേഡ് ചെയ്തതാണെന്നും കോടിയേരി ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com