പാര്‍ട്ടിയില്‍ ഇനി എതിര്‍സ്വരങ്ങളില്ല; മന്ത്രിസഭാ പുന:സംഘടന അജന്‍ണ്ടയിലില്ലെന്ന് സിപിഎം സമ്മേളനം 

കേരളത്തില്‍ കോണ്‍ഗ്രസുമായി ഒരു ബന്ധവും പാടില്ലെന്ന നിലപാട് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സമ്മേളനം
പാര്‍ട്ടിയില്‍ ഇനി എതിര്‍സ്വരങ്ങളില്ല; മന്ത്രിസഭാ പുന:സംഘടന അജന്‍ണ്ടയിലില്ലെന്ന് സിപിഎം സമ്മേളനം 

തൃശൂര്‍: കേരളത്തില്‍ കോണ്‍ഗ്രസുമായി ഒരു ബന്ധവും പാടില്ലെന്ന നിലപാട് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സമ്മേളനം. കോണ്‍ഗ്രസുമായി അകലം പാലിക്കുമ്പോള്‍ തന്നെ ബിജെപിയെ മുഖ്യ ശത്രുവായിട്ടാണ് കാണുന്നതെന്ന് സമ്മേളന തീരുമാനങ്ങള്‍ വിശദീകരിച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. കോണ്‍ഗ്രസുമായി സഖ്യമില്ലെന്നാണ് കേന്ദ്രകമ്മിറ്റി തീരുമാനം. ഇതാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നുതെന്നും കോടിയേരി വിശദീകരിച്ചു.

കെ എം മാണിയുടെ കേരള കോണ്‍ഗ്രസിനെ മുന്നണിയില്‍ എടുക്കുന്ന കാര്യം ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. പൊളിറ്റ് ബ്യൂറോയുടെ അനുമതിയ്ക്ക് ശേഷമേ ഇതില്‍ ചര്‍ച്ച ആരംഭിക്കുകയുളളു. ഇതുസംബന്ധിച്ച് സിപിഐയുടെയും മറ്റുഘടകകക്ഷികളുടെയും അഭിപ്രായം ആരായും. മാണി വിഷയത്തില്‍ ഏകപക്ഷീയമായ തീരുമാനമുണ്ടാകില്ലെന്നും കോടിയേരി വിശദീകരിച്ചു.

മന്ത്രിസഭാ പുന: സംഘടനയെ കുറിച്ച് സംസ്ഥാന സേേമ്മളനം തീരുമാനിച്ചിട്ടില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. മന്ത്രിമാരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ നിലവില്‍ സംവിധാനമുണ്ട്. സമയബന്ധിതമായി പ്രവര്‍ത്തനം നടത്താന്‍ മന്ത്രിമാരോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും കോടിയേരി വിശദീകരിച്ചു. 

യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകം നിര്‍ഭാഗ്യകരവും അപലപനീയവുമാണ്. ഏതെങ്കിലും പാര്‍ട്ടി ഘടകം ആലോചിച്ച് ചെയ്തതല്ല. ആരോപണവിധേയരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കൃത്യത്തില്‍ പങ്കുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കും. ഇതുസംബന്ധിച്ച് പാര്‍ട്ടി അന്വേഷണം നടത്തുമെന്നും കോടിയേരി വ്യക്തമാക്കി.

വിഭാഗീയതയുടെ കേന്ദ്രം സംസ്ഥാനത്ത് അവസാനിച്ചു. പാര്‍ട്ടി ഒറ്റക്കെട്ടായി ഒരേ അഭിപ്രായത്തോടെയാണ് മുന്നോട്ടുപോകുന്നത്. വ്യത്യസ്ത അഭിപ്രായം ഇപ്പോള്‍ പാര്‍ട്ടിയില്‍ ഇല്ലെന്നും സംസ്ഥാനസമ്മേളന തീരുമാനങ്ങള്‍ വിശദീകരിച്ച് കോടിയേരി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com