ഇനി പിഎസ്‌സിക്ക് അപേക്ഷിച്ചിച്ച് പരീക്ഷ എഴുതാതെ മുങ്ങാമെന്ന് കരുതേണ്ട: പിഴ ലഭിക്കും

ഒരു അപേക്ഷകന് പരീക്ഷ നടത്താന്‍ 500 രൂപയാണ് പിഎസ്‌സിക്ക് ചെലവ്. പരീക്ഷ എഴുതാതിരിക്കുന്നതിലൂടെ ഈ തുക വെറുതെ പോവുകയാണ്.
ഇനി പിഎസ്‌സിക്ക് അപേക്ഷിച്ചിച്ച് പരീക്ഷ എഴുതാതെ മുങ്ങാമെന്ന് കരുതേണ്ട: പിഴ ലഭിക്കും

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ട് പരീക്ഷ എഴുതാത്തവര്‍ക്ക് പിഴ ഏര്‍പ്പെടുത്തുമെന്ന് ചെയര്‍മാന്‍ എന്‍കെ സക്കീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരു അപേക്ഷകന് പരീക്ഷ നടത്താന്‍ 500 രൂപയാണ് പിഎസ്‌സിക്ക് ചെലവ്. പരീക്ഷ എഴുതാതിരിക്കുന്നതിലൂടെ ഈ തുക വെറുതെ പോവുകയാണ്. അതിനാണ് പിഴ ഏര്‍പ്പെടുത്തുന്നതെന്നും അദ്ദേഹം അറിയിച്ചു.

അപേക്ഷയോടൊപ്പം 100 രൂപ കൂടി വാങ്ങും. പരീക്ഷ എഴുതിയവര്‍ക്ക് തുക തിരിച്ച് നല്‍കും. എഴുതാത്തവരുടെ തുക പിഎസ്‌സിയിലേക്ക് വകമാറ്റും. വലിയൊരു വിഭാഗം അപേക്ഷിച്ചിട്ട് പരീക്ഷ എഴുതാത്ത അവസ്ഥയാണ്. 5 ലക്ഷം പേര്‍ അപേക്ഷിച്ച പരീക്ഷയ്ക്ക് 3 ലക്ഷം എഴുതിയ അവസ്ഥയുമുണ്ട്. പരീക്ഷയ്ക്ക് 40 ദിവസം മുന്‍പ് ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ അവസരമുണ്ടാകും. അത് കഴിഞ്ഞാല്‍ ആര്‍ക്കും ഹാള്‍ ടിക്കറ്റ് നല്‍കില്ലെന്ന് ചെയര്‍മാന്‍ പറഞ്ഞു.

കെഎഎസ് പരീക്ഷയ്ക്കുള്ള സിലബസും പരീക്ഷയുടെ ഘടനയും രണ്ട് മാസത്തിനുള്ളില്‍ തയ്യാറാക്കും. മൂന്ന് സ്‌റ്റേജായിട്ടാണ് പരീക്ഷ. സിവില്‍ സര്‍വീസ് പരീക്ഷ പോലെ ആദ്യം പ്രിലിമിനറി പരീക്ഷ. അതില്‍ നിന്ന് തിരഞ്ഞെടുക്കുന്നവര്‍ക്ക് മെയിന്‍ പരീക്ഷയും ഇന്റര്‍വ്യൂവും നടത്തും. പി.എസ്.സിയുടെ പരീക്ഷാ പരിഷ്‌കരണം കെഎഎസിലൂടെയാണ് നടപ്പിലാക്കുക എന്നും ചെയര്‍മാന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com