ഒരാളും കൊല്ലപ്പെടരുതെന്നാണ് സര്‍ക്കാര്‍ നിലപാട്; ശുഹൈബ് വധത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി 

ഒരാളും കൊല്ലപ്പെടരുതെന്നാണ് സര്‍ക്കാര്‍ നിലപാട്; ശുഹൈബ് വധത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി 

യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തില്‍ അന്വേഷണം കുറ്റമറ്റരീതിയിലാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തില്‍ അന്വേഷണം കുറ്റമറ്റരീതിയിലാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരാഴ്ചക്കുളളില്‍ ബാക്കി പ്രതികളെയും പിടികൂടുമെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

ഒരാളും കൊല്ലപ്പെടരുതെന്നാണ് സര്‍ക്കാര്‍ നിലപാട്. രാഷ്ട്രീയ പ്രശ്‌നങ്ങള്‍ അക്രമങ്ങളിലേക്ക് വഴിമാറരുതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. അതേസമയം  പ്രതിപക്ഷം ഉന്നയിക്കുന്ന സിബിഐ അന്വേഷണത്തില്‍ പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com