പീസ് സ്‌കൂള്‍ ചെയര്‍മാന്‍ എംഎം അക്ബര്‍ അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍

ഞായറാഴ്ച, ഇന്തോനേഷ്യയില്‍ നിന്നു ദോഹയിലേക്കുള്ള യാത്രാമധ്യേ ഹൈദരാബാദ് വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോഴാണു ഹൈദരാബാദ് എമിഗ്രേഷന്‍ വിഭാഗം അക്ബറിനെ പിടികൂടിയത്.
പീസ് സ്‌കൂള്‍ ചെയര്‍മാന്‍ എംഎം അക്ബര്‍ അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍

കൊച്ചി: മതവിദ്വേഷം വളര്‍ത്തുന്ന പാഠപുസ്തകങ്ങള്‍ പഠിപ്പിച്ചു എന്ന പേരില്‍ അറസ്റ്റിലായ പീസ് എജ്യുക്കേഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എംഎം അക്ബറിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് അക്ബറിനെ അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. 

ഞായറാഴ്ച, ഇന്തോനേഷ്യയില്‍ നിന്നു ദോഹയിലേക്കുള്ള യാത്രാമധ്യേ ഹൈദരാബാദ് വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോഴാണു ഹൈദരാബാദ് എമിഗ്രേഷന്‍ വിഭാഗം അക്ബറിനെ പിടികൂടിയത്.

നേരത്തെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന ഉളളടക്കങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്റര്‍നാഷണല്‍ പീസ് സ്‌കൂള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. വിദ്യാഭ്യാസ വകുപ്പും കൊച്ചി സിറ്റി പൊലീസും നടത്തിയ പരിശോധനയില്‍ സ്‌കൂളിലെ പാഠപുസ്തകങ്ങളില്‍ തീവ്ര മത ചിന്തയും മത സ്പര്‍ദ്ധയും വളര്‍ത്തുന്ന ഉളളടക്കങ്ങള്‍ കണ്ടെത്തിയിരുന്നു.

മതനിരപേക്ഷമല്ലാത്ത സിലബസ് പഠിപ്പിക്കുന്നുവെന്ന ജില്ലാ കലക്ടറുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് സ്‌കൂള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. കോഴിക്കോട് കേന്ദ്രമായ പീസ് ഫൗണ്ടേഷനു കീഴില്‍ പീസ് ഇന്റര്‍നാഷണല്‍ എന്ന പേരില്‍ പത്തിലധികം സ്‌കൂളുകള്‍ കേരളത്തിലുണ്ട്. ഇവയില്‍ കൊച്ചിയിലെ സ്‌കൂളുകളാണ് അടച്ചുപൂട്ടാന്‍ ഉത്തരവായത്.

എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ പരാതിയെത്തുടര്‍ന്ന് 2016 ഒക്ടോബറിലാണ് സ്‌കൂളിനെതിരെ കൊച്ചി സിറ്റി പാലാരിവട്ടം പൊലീസ് കേസ് എടുത്തത്. വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്ന ഉള്ളടക്കമാണ് ഇവിടുത്തെ പാഠപുസ്തകങ്ങളിലുള്ളതെന്ന് സ്‌കൂളില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷം വിദ്യാഭ്യാസ ഓഫീസര്‍ കണ്ടെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com