മണ്ണാര്‍ക്കാട് ഹര്‍ത്താലിന്റെ മറവില്‍ ലീഗ് പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം

മണ്ണാര്‍ക്കാട് ഹര്‍ത്താലിന്റെ മറവില്‍ ലീഗ് പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം

യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് മണ്ണാര്‍ക്കാട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം

പാലക്കാട്: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് മണ്ണാര്‍ക്കാട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. കോഴിക്കോട്  പാലക്കാട് ദേശീയ പാതയില്‍ വാഹനങ്ങള്‍ തടഞ്ഞ സമരാനുകൂലികള്‍ സ്ത്രീകള്‍ അടക്കമുള്ള യാത്രക്കാരെ അസഭ്യം പറഞ്ഞു. കൂടാതെ പ്രവര്‍ത്തകര്‍ വ്യാപകമായി അക്രമം അഴിച്ച് വിട്ടതായും ആക്ഷേപമുണ്ട്.

ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സഫീര്‍ കൊല്ലപ്പെടുന്നത്. നഗരമദ്ധ്യത്തിലെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ കയറി സഫീറിനെ മൂന്നംഗ സംഘം കുത്തിക്കൊല്ലുകയായിരുന്നു. പ്രദേശത്ത് സി.പി.ഐ  ലീഗ് സംഘര്‍ഷം നിലനിന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സഫീറിന്റെ അയല്‍വാസികളും കുന്തിപ്പുഴ നമ്പിയന്‍കുന്ന് സ്വദേശികളുമായവരാണ് കസ്റ്റഡിയിലുള്ളത്. ഇവര്‍ സി.പി.ഐ അനുഭാവികളാണെന്ന് പറയപ്പെടുന്നു.

എന്നാല്‍ സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ ബന്ധമില്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം. വിദ്യാഭ്യാസകാലം മുതലുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com