വിസമ്മതങ്ങളുടെ കൂടിച്ചേരല്‍: നാളെ മുതല്‍ തൃശൂരില്‍

ഫെബ്രുവരി 27,28 തീയതികളിലായി നടക്കുന്ന പരിപാടികളില്‍ മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരും വിദ്യാര്‍ഥികളുമെല്ലാം പങ്കെടുക്കുന്നുണ്ട്.
വിസമ്മതങ്ങളുടെ കൂടിച്ചേരല്‍: നാളെ മുതല്‍ തൃശൂരില്‍

കേരളീയം കൂട്ടായ്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'വിസമ്മതങ്ങളുടെ കൂടിച്ചേരല്‍' (right to dissent) നാളെ മുതല്‍ തൃശൂരില്‍ നടക്കും. തൃശൂര്‍ സാഹിത്യ അക്കാദമി ഹാളിലാണ് പരിപാടിസംഘടിപ്പിക്കുക. ഫെബ്രുവരി 27,28 തീയതികളിലായി നടക്കുന്ന പരിപാടികളില്‍ മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരും വിദ്യാര്‍ഥികളുമെല്ലാം പങ്കെടുക്കുന്നുണ്ട്.

വിവിധ വിഷയങ്ങളില്‍ പരഞ്‌ജോയ് ഗുഹ തക്കുര്‍ത്ത, വിനോദ് കെ. ജോസ്, എം.കെ വേണു, ബി.ആര്‍.പി ഭാസ്‌കര്‍, സാറാ ജോസഫ് , ശിവസുന്ദര്‍ , ദിവ്യഭാരതി , എസ്പി ഉദയകുമാര്‍ , എം ഗീതാനന്ദന്‍ , ബിനു മാത്യു, മാര്‍ട്ടിന്‍ ഊരാളി, പ്രണാബ് മുഖര്‍ജി, ശിവസുന്ദര്‍ എന്നിവര്‍ സംസാരിക്കും.

ജനാധിപത്യം ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ വിസമ്മതത്തിനുള്ള അവകാശത്തെയും ജനാധിപത്യ സ്വാതന്ത്ര്യത്തെയും സംരക്ഷിച്ചു നിര്‍ത്തുന്നതിനായും സാധാരണക്കാരന്റെ നിത്യജീവിതത്തെ ദുരിതമയമാക്കുന്ന ഭരണകൂടകോര്‍പ്പറേറ്റ് നയങ്ങളെ അതിശക്തമായി എതിര്‍ക്കേണ്ട സന്ദര്‍ഭമാണിതെന്ന് തിരിച്ചറിഞ്ഞുകൊണ്ട് അത്തരം മേഖലകളില്‍ ഏകോപിതമായ പ്രവര്‍ത്തനം സാധ്യമാക്കുന്നതെങ്ങിനെയെന്നും അന്വേഷിക്കുന്നതിന് വേണ്ടിയാണ് പരിപാടിയെന്ന് സംഘാടകര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com