ഷുഹൈബ് വധം : യൂത്ത് കോൺ​ഗ്രസ് നിരാഹാര സമരം അവസാനിപ്പിച്ചു; നേതാക്കളെ ആശുപത്രിയിലേക്ക് മാറ്റി

സമരം നടത്തിവന്നിരുന്ന ഡീൻ കുര്യാക്കോസ്, സി ആർ മഹേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി
ഷുഹൈബ് വധം : യൂത്ത് കോൺ​ഗ്രസ് നിരാഹാര സമരം അവസാനിപ്പിച്ചു; നേതാക്കളെ ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം:  യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺ​ഗ്രസ് നടത്തിയ നിരാഹാരസമരം അവസാനിപ്പിച്ചു. സമരം നടത്തിവന്നിരുന്ന യൂത്ത് കോൺ​ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ്, വൈസ് പ്രസിഡന്റ് സി ആർ മഹേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവർ സമരം അവസാനിപ്പിച്ചത്. 

ഷുഹൈബ് വധത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഡീനും മഹേഷും നടത്തിയ സമരം എട്ടുദിവസമായിരുന്നു. ഇരുവരുടെയും ആരോ​ഗ്യനില മോശമായതായി ഡോക്ടർമാർ അറിയിച്ചതിനെ തുടർന്നാണ് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്ത് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ഇതിന് പിന്നാലെ സമരം യുഡിഎഫ് ഏറ്റെടുക്കുന്നതായി കോൺഗ്രസ് നേതാവ് ബെന്നി ബഹനാൻ പ്രഖ്യാപിച്ചു. തുടർന്നാണ് നിരാഹാരം സമരം അവസാനിപ്പിക്കാൻ നേതാക്കൾ തീരുമാനിച്ചത്.

ഷുഹൈബിനെ കൊലപ്പെടുത്തിയ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായിരുന്നു. സെക്രട്ടേറിയറ്റ് ​ഗേറ്റിന് മുന്നിൽ വെച്ച് സമരക്കാരെ പൊലീസ് തടഞ്ഞു. തുടർന്ന് സമരക്കാർ പൊലീസിന് നേരെ കല്ലെറിഞ്ഞു. ജലപീരങ്കി വാഹനത്തിന്റെ ചില്ലുകൾ തകർക്കുകയും ചെയ്തു. അക്രസാമക്തരായ സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിക്കുകയുമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com