തിരുവനന്തപുരം: കായല്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിനെതിരെ നടന്‍ ജയസൂര്യ നല്‍കിയ ഹര്‍ജി തള്ളി. തിരുവനന്തപുരം തദ്ദേശ ട്രൈബ്യൂണലാണ് ഹര്‍ജി തള്ളിയത്. ചെലവന്നൂര്‍ കായല്‍ കയ്യേറ്റി നിര്‍മ്മിച്ച ബോട്ടുജെട്ടി പൊളിച്ചു നീക്കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരയാണ് ജയസൂര്യ അപ്പീല്‍ നല്‍കിയത്. ഹര്‍ജി തള്ളിയതോടെ ജയസൂര്യ കയ്യേറി നിര്‍മ്മിച്ച ബോട്ടുജെട്ടിയും ചുറ്റുമതിലും പൊളിച്ചു നീക്കും.
കളമശേരി സ്വദേശി ഗിരീഷ് ബാബുവാണു ജയസൂര്യക്ക് എതിരെ പരാതി നല്‍കിയത്. തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പല്‍ കെട്ടിടനിര്‍മാണച്ചട്ടവും ലംഘിച്ചു ജയസൂര്യ അനധികൃതമായി ബോട്ടുജെട്ടിയും ചുറ്റുമതിലും നിര്‍മ്മിച്ചതിന് കോര്‍പ്പറേഷന്‍ അധികൃതര്‍ ഒത്താശചെയ്തു കൊടുത്തുവെന്നാണ് പരാതി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ