നിയമസഭയിലെ കയ്യാങ്കളി : ഇടത് എംഎൽഎമാർക്കെതിരായ കേസ് സർക്കാർ പിൻവലിച്ചു

കേസിലെ പ്രതിയായ വി ശി​വ​ൻ​കു​ട്ടി മു​ഖ്യ​മ​ന്ത്രി​ പിണറായി വിജയന് ന​ൽ​കി​യ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് കേ​സ് പി​ൻ​വ​ലി​ച്ച​ത്
നിയമസഭയിലെ കയ്യാങ്കളി : ഇടത് എംഎൽഎമാർക്കെതിരായ കേസ് സർക്കാർ പിൻവലിച്ചു

തി​രു​വ​ന​ന്ത​പു​രം: നിയമസഭയിലെ കയ്യാങ്കളി കേസ് സർക്കാർ പിൻവലിച്ചു. ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ധ​ന​മ​ന്ത്രി കെ ​എം ​മാ​ണി ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച വേ​ള​യി​ലുണ്ടായ ക​യ്യാ​ങ്ക​ളി കേസാണ് പിൻവലിച്ചത്. കേസിലെ പ്രതിയായ വി.​ശി​വ​ൻ​കു​ട്ടി മു​ഖ്യ​മ​ന്ത്രി​ പിണറായി വിജയന് ന​ൽ​കി​യ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് കേ​സ് പി​ൻ​വ​ലി​ച്ച​ത്.  സംഭവത്തെക്കുറിച്ച് മാപ്പ് പറഞ്ഞ സാഹചര്യത്തില്‍ കേസുമായി മുന്നോട്ടുപോകുന്നതിന് പ്രസക്തിയില്ലെന്ന് അപേക്ഷയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇക്കാര്യം അംഗീകരിച്ചുകൊണ്ടാണ് കേസ് പിന്‍വലിക്കുന്നതെന്നാണ് സര്‍ക്കാരിന്റെ നിലപാട്. 

വി ശിവൻകുട്ടി, ഇ പി ജയരാജൻ തുടങ്ങി ഇ​ട​തു​പ​ക്ഷ​ത്തെ ആ​റ് എം​എ​ൽ​എ​മാ​ർ​ക്കെ​തി​രെ​യാ​യി​രു​ന്നു അ​ന്ന് മ്യൂ​സി​യം പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്ന​ത്. സ്പീ​ക്ക​റു​ടെ ഡ​യ​സും ചെ​യ​റും വ​ലി​ച്ചെ​റി​ഞ്ഞ​തു​ൾ​പ്പെ​ടെ വ്യാ​പ​ക നാ​ശ​ന​ഷ്ടം അ​ന്ന് പ്രതിപക്ഷ അം​ഗങ്ങൾ നിയമസഭയ്ക്ക് വരുത്തിവെച്ചുവെന്നാണ് കേസ്. കേ​സ് പി​ൻ​വ​ലി​ക്കു​ന്ന​തി​നെ​തി​രെ നേ​ര​ത്തെ പ്ര​തി​പ​ക്ഷം രം​ഗ​ത്ത് വ​ന്നി​രു​ന്നു​. എന്നാൽ പ്ര​തി​പ​ക്ഷ നിലപാട് സർക്കാർ ത​ള്ളു​ക​യാ​യി​രു​ന്നു.

ഇ പി ജയരാജൻ, പി ശ്രീരാമകൃഷ്ണൻ തുടങ്ങിയവർ സ്പീക്കറുടെ ചെയർ തകർക്കുന്നു
ഇ പി ജയരാജൻ, പി ശ്രീരാമകൃഷ്ണൻ തുടങ്ങിയവർ സ്പീക്കറുടെ ചെയർ തകർക്കുന്നു

2015 മാര്‍ച്ച് 13ന് അന്ന് ധനമന്ത്രിയായിരുന്ന കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെയായിരുന്നു കേരളത്തെ നാണക്കേടിലാക്കിയ അക്രമം സഭയിൽ അരങ്ങേറിയത്. മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താനായി ഇടത് എംഎല്‍എമാര്‍ സഭയില്‍ കൈയ്യാങ്കളി നടത്തിയെന്നാണ് കേസ്. സംഘര്‍ഷത്തിന്റെ ഫലമായി രണ്ടു ലക്ഷത്തോളം രൂപയുടെ നാശനഷ്ടങ്ങള്‍ സഭയ്ക്ക് നേരിട്ടതായാണ് വിലയിരുത്തൽ. ക്രൈംബ്രാഞ്ച് കേസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com