കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം സെക്രട്ടറി ഷുഹൈബിന്റെ വധത്തില്‍ കൊലയാളി സംഘം സഞ്ചരിച്ചതെന്ന് കരുതുന്ന ഒരു കാര്‍കൂടി കസ്റ്റഡിയിലെടുത്തു. മട്ടന്നൂര്‍ സ്വദേശി ജിജിന്റെ അള്‍ട്ടോ കാറാണ് കസ്റ്റഡിയിലെടുത്തത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ ഒരു കാര്‍ കസ്റ്റഡിയിലെടുത്തിരുന്നു.
ഷുഹൈബിനെ കൊലപ്പെടുത്താന്‍ രണ്ടുദിവസം കാറില്‍ പിന്തുടര്‍ന്നിരുന്നതായി അറസ്റ്റിലായ രജിന്‍രാജും ആകാശ് തില്ലങ്കേരിയും പൊലീസിന് മൊഴി നല്‍കിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ