പ്രവാസിയുടെ ആത്മഹത്യ : എഐവൈഎഫ് നേതാവ് കസ്റ്റഡിയിൽ

പു​ന​ലൂ​ര്‍ ഐ​ക്ക​ര​ക്കോ​ണം വാ​ഴ​മ​ണ്‍ ആ​ലി​ന്‍​കീ​ഴി​ല്‍ വീ​ട്ടി​ല്‍ സു​ഗ​ത​നാണ് വ​ര്‍​ക്ക്ഷോ​പ്പ് നി​ര്‍​മാ​ണ സ്ഥ​ല​ത്ത് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്
പ്രവാസിയുടെ ആത്മഹത്യ : എഐവൈഎഫ് നേതാവ് കസ്റ്റഡിയിൽ

കൊല്ലം: വർക് ഷോപ്പ് നിർമ്മാണത്തിനെതിരെ രാഷ്ട്രീയപാർട്ടി രം​ഗത്തുവന്നതിൽ മനംനൊന്ത് പു​ന​ലൂ​രി​ലെ ഇ​ള​മ്പ​ലി​ല്‍ പ്ര​വാ​സി ജീ​വ​നൊ​ടു​ക്കി​യ​
സംഭവത്തിൽ എ​ഐ​വൈ​എ​ഫ് നേ​താ​വ് ക​സ്റ്റ​ഡി​യി​ൽ. കു​ന്നി​ക്കോ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷിനെയാ​ണ് ക​സ്റ്റ​ഡി​യി​ൽ എടുത്തിട്ടുള്ളത്.  വാ​ഹ​ന വ​ർക് ഷോപ്പ് നിർമ്മാണം എ​ഐ​വൈ​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ കൊ​ടി​കു​ത്തി​ തടസ്സപ്പെടുത്തിയതിൽ മ​നം​നൊന്താണ് പു​ന​ലൂ​ര്‍ ഐ​ക്ക​ര​ക്കോ​ണം വാ​ഴ​മ​ണ്‍ ആ​ലി​ന്‍​കീ​ഴി​ല്‍ വീ​ട്ടി​ല്‍ സു​ഗ​ത​നാ(64)​ണ് വ​ര്‍​ക്ക്ഷോ​പ്പ് നി​ര്‍​മാ​ണ സ്ഥ​ല​ത്ത് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. 

ഇ​ള​മ്പ​ൽ പൈ​നാ​പി​ൾ ജ​ങ്​​ഷ​നി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന വ​ർ​ക്ക്​ ഷോ​പ്പി​​​​െൻറ ഷെ​ഡി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. വി​ള​ക്കു​ടി പ​ഞ്ചാ​യ​ത്തി​ൽ പൈ​നാ​പി​ൾ ജ​ങ്​​ഷ​ന് സ​മീ​പം വ​ർ​ക്ക്​ ഷോ​പ്​ ന​ട​ത്തു​ന്ന​തി​നാ​യി ഷെ​ഡ് നി​ർ​മി​ക്കു​ന്ന​തി​ന് നി​ലം നി​ക​ത്തി​യി​രു​ന്നു. തു​ട​ര്‍ന്ന് സ്ഥ​ല​ത്ത് ഷെ​ഡ് നി​ർ​മി​ക്കു​ക​യും ചെ​യ്തു. എന്നാൽ ഷെ​ഡ് പൊ​ളി​ക്ക​ണ​മെ​ന്ന് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ​ത്തി ആ​വ​ശ്യ​പ്പെടുകയായിരുന്നു. അ​ന​ധി​കൃ​തമായി വ​യ​ൽ നി​ക​ത്തി എന്നാ​രോ​പി​ച്ച് എ.​ഐ.​വൈ.​എ​ഫ് പ്ര​വ​ര്‍ത്ത​ക​ര്‍ കൊ​ടി കു​ത്തി നി​ർ​മാ​ണം ത​ട​സ്സ​പ്പെ​ടു​ത്തി. ​ഇതേതുടർന്ന് അടുത്ത ദിവസം ഷെ​ഡി​ലെ​ത്തി​യ സു​ഗ​ത​ൻ തൂ​ങ്ങി​മ​രി​ക്കുകയായിരുന്നു. 

സം​ഭ​വ​ത്തി​ൽ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് സി​പി​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ പൊലീസ് കേസെടുത്തത്. എ​ഐ​വൈ​എ​ഫ് നേ​താ​വ് കോ​ട്ട​വ​ട്ടം സ്വ​ദേ​ശി ഇ​മേ​ഷ് ആ​ണ് ഒ​ന്നാം പ്ര​തി. ആ​ത്മ​ഹ​ത്യ പ്രേ​ര​ണ​ക്കു​റ്റ​മാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ആത്മഹത്യ ചെയ്ത സു​ഗ​ത​ന്‍റെ​യും, പ്ര​തി ചേ​ര്‍​ക്ക​പ്പെ​ട്ട സി​പി​ഐ, എ​ഐ​വൈ​എ​ഫ് പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും ഫോ​ണ്‍​രേ​ഖ​ക​ൾ പോ​ലീ​സ് പ​രി​ശോ​ധിച്ചുവരികയാണ്. സം​ഭ​വ​ത്തി​ല്‍ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ക​ഴി​ഞ്ഞ ദി​വ​സം അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com