മുഖ്യമന്ത്രിക്ക് ഇരട്ടച്ചങ്കെന്ന് ജയസൂര്യ, സദസില്‍ നിലയ്ക്കാത്ത കരഘോഷം

മുഖ്യമന്ത്രിക്ക് ഇരട്ടച്ചങ്കെന്ന് ജയസൂര്യ, സദസില്‍ നിലയ്ക്കാത്ത കരഘോഷം
മുഖ്യമന്ത്രിക്ക് ഇരട്ടച്ചങ്കെന്ന് ജയസൂര്യ, സദസില്‍ നിലയ്ക്കാത്ത കരഘോഷം

തിരുവനന്തപുരം:  ഇരട്ടച്ചങ്കുള്ള സിഎമ്മിന്റെ കൂടെ വേദി പങ്കിടാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമെന്ന് നടന്‍ ജയസൂര്യ. കേരള പൊലീസിന്റെ ലഹരിവിരുദ്ധ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലാണ് ജയസൂര്യ പിണറായിയെ ഇരട്ടച്ചങ്കുള്ള സിഎം എന്നു വിശേഷിപ്പിച്ചത്. നര്‍മം കലര്‍ത്തി ജയസൂര്യ പറഞ്ഞ വാക്കുകളെ വന്‍ കരഘോഷത്തോടെയാണ് സദസ് എതിരേറ്റത്. 

ഇരട്ടച്ചങ്കുള്ള സിഎമ്മിന്റെ കൂടെ വേദി പങ്കിടാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് ജയസൂര്യ പറഞ്ഞു.  രണ്ടു കാര്യങ്ങള്‍ പറയട്ടെ. ലഹരി ഇവിടെ വില്‍ക്കരുതെന്നു തീരുമാനിച്ചാല്‍ മതി എല്ലാ പ്രശ്‌നവും തീരില്ലേ. അതു സാധ്യമല്ലെന്നറിയാം പക്ഷേ, അതല്ലെ ഏറ്റവും നല്ലത്. ലഹരി വില്‍്പ്പന ഒഴിവാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ നമുക്കു മുന്നില്‍ ഒന്നേയുള്ളു വഴി. അത് അങ്ങു വേണ്ടെന്നു വയ്ക്കുക. ജീവിതത്തില്‍ യെസ് എന്നു പറയുന്നതിനേക്കാള്‍ നല്ലത് നോ എന്നു പറയുന്നതാണെന്ന് ജയസൂര്യ അഭിപ്രായപ്പെട്ടു.

സദസിലെ കുട്ടികളെ നോക്കി ജയസൂര്യയുടെ കമന്റ് ഇങ്ങനെ: എടാ നമ്മള്‍ ആണ്‍ പിള്ളേര്‍ മണ്ടന്‍മാരാണ്. പെണ്‍പിള്ളാരെ വളയ്ക്കാന്‍ വേണ്ടിയാ ആണ്‍കുട്ടികള്‍ സിഗരറ്റൊക്കെ വലിച്ചിങ്ങനെ സ്‌റ്റൈലായിട്ടു നില്‍ക്കുന്നത്. നിങ്ങള്‍ക്കൊരു കാര്യം അറിയുമോ 95% പെണ്‍കുട്ടികള്‍ക്കും ലഹരി ഉപയോഗിക്കുന്നവരെ ഇഷ്ടമല്ല. അതൊക്കെ മനസ്സിലാക്കി ജീവിതത്തോടു മാത്രമാകണം നിങ്ങളുടെ ലഹരി.

ഒഴിച്ചുതരുന്നവനും കത്തിച്ചു തരുന്നവനുമല്ല, ശരിയായ സുഹൃത്ത്. മറ്റുളളവരുടെ മുന്നില്‍ നമ്മുടെ ആത്മവിശ്വാസം തകര്‍ക്കാത്തവനാണ് യഥാര്‍ഥ സുഹൃത്തെന്ന് ജയസൂര്യ പറഞ്ഞു.

ലഹരിവിരുദ്ധ പ്രചാരണത്തിന് ആസ്പിരേഷന്‍ 2018 പ്രയാണമാണ് കേരള പൊലീസ് സംഘടിപ്പിക്കുന്നത്. ആയിരത്തില്‍പ്പരം കുട്ടികളെയും സേനാംഗങ്ങളെയും സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രയാണം ഉദ്ഘാടനം ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com