കോടിയേരി, സഖാക്കളെ ശാഖയിലേക്ക് പറഞ്ഞയക്കൂ: പികെ കൃഷ്ണദാസ്

കായികക്ഷമത കൈവരിക്കാന്‍ സഖാക്കളെ ആര്‍എസ്എസ് ശാഖകളിലേക്കു പറഞ്ഞുവിട്ടാല്‍ മതിയെന്നു പി.കെ. കൃഷ്ണദാസ്.
കോടിയേരി, സഖാക്കളെ ശാഖയിലേക്ക് പറഞ്ഞയക്കൂ: പികെ കൃഷ്ണദാസ്

തിരുവനന്തപുരം:  കായികക്ഷമത കൈവരിക്കാന്‍ സഖാക്കളെ ആര്‍എസ്എസ് ശാഖകളിലേക്കു പറഞ്ഞുവിട്ടാല്‍ മതിയെന്നു പി.കെ. കൃഷ്ണദാസ്.ആര്‍എസ്എസ് ഭീഷണി നേരിടാന്‍ കായികക്ഷമത കൈവരിക്കണമെന്നു കോടിയേരിയ്ക്ക് മറുപടിയായാണ് കൃഷ്ണദാസിന്റെ പരാമര്‍ശം. കണ്ണൂരിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ സിപിഎം ആണ്. 

ഇടുക്കിയിലെ കുറുഞ്ഞി ഉദ്യാനം എന്‍ഡിഎ സംഘം ബുധനാഴ്ച സന്ദര്‍ശിക്കുമെന്നും വന്‍ കിടകയ്യേറ്റക്കാരെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റെതെന്നും കൃഷ്ണദാസ് പറഞ്ഞു

കേരളത്തില്‍ കലാപങ്ങളുടെ ഉറവിടങ്ങളാണ് ആര്‍എസ്എസ് കേന്ദ്രങ്ങളെന്നും സിപിഎം പ്രവര്‍ത്തകര്‍ ബ്രാഞ്ച് തലംമുതല്‍ കായികക്ഷമത മെച്ചപ്പെടുത്തണം. ആര്‍എസ്എസുകാരെ കായികമായി നേരിടണമെന്നുമായിരുന്നു കോടിയേരിയുടെ പ്രസംഗം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com