ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

പിജി ഡോക്ടര്‍മാരുടെ ബോണ്ട് വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. പിജി കഴി്ഞ്ഞ് രണ്ടു വര്‍ഷത്തേയ്ക്ക് ബോണ്ട് എന്നത് ആറുമാസത്തേയ്ക്കാക്കി കുറച്ചിരുന്നു
ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

തിരുവനന്തപുരം: ജൂനിയര്‍ ഡോക്ടര്മാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു. ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ്‌സെക്രട്ടറി രാജീവ് സദാനന്ദന്റെ നേതൃത്വത്തില്‍ ബോണ്ട് വിഷയം പരിശോധിക്കാന്‍ ചേര്‍ന്ന കമ്മറ്റിയുടെ യോഗത്തിലാണ് വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി രേഖാമൂലം അറിയിച്ചത്.  കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രിയുമായി വിദ്യാര്‍ത്ഥികള്‍ ചര്‍ച്ച നടത്തിയിരുന്നു

സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബോണ്ട് കാലാവധി 3 വര്‍ഷം എന്നുള്ളത് 1 വര്‍ഷമാക്കി കുറയ്ക്കും. സൂപ്പര്‍ സ്പഷ്യാലിറ്റി കോഴ്‌സ് കഴിഞ്ഞ് ബോണ്ട് ചെയ്യുന്നവരുടെ ഡെസിഗ്‌നേഷന്‍ സീനിയര്‍ റെസിഡന്റ് എന്നത് മാറ്റി അസിസ്റ്റന്റ് പ്രൊഫസര്‍ (പ്രൊവിഷനല്‍) എന്നാക്കുന്നതാണ്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആവശ്യമായ ഡോക്ടര്‍മാരുടെയും ലഭ്യമായ ഡോക്ടര്‍മാരുടെയും എണ്ണം കണക്കാക്കി പരിശോധിച്ച് ആവശ്യമെങ്കില്‍ നേരത്തെ ബോണ്ട് പൂര്‍ത്തിയാക്കിയവരെ കഴിയുമെങ്കില്‍ ഒഴിവാക്കും. എം.ഡി./എം.എസ്. കഴിഞ്ഞാല്‍ നിര്‍ബന്ധിത ബോണ്ട് 6 മാസമാക്കും. എം.ഡി./എം.എസ്. കഴിഞ്ഞാല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി നേരിട്ട് അഡ്മിഷന്‍ കിട്ടിയാല്‍ ബോണ്ട് കാലാവധി 1 വര്‍ഷം മാത്രമാകും.
 


സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവരുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com