ബെവ്‌കോയുടെ മദ്യ വില്‍പ്പനയില്‍ 80 കോടിയുടെ വര്‍ധന; പുതുവര്‍ഷത്തില്‍ കൂടുതല്‍ വില്‍പ്പന കണ്ണൂര്‍ ഔട്ട്‌ലെറ്റില്‍

തിരുവനന്തപുരം: പുതുവര്‍ഷത്തലേന്ന് ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പനയില്‍ വന്‍ വര്‍ധന. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 9.39 കോടിയുടെ മദ്യമാണ് ബെവ്‌കോ ഈ ഡിസംബര്‍ 31ന് വിറ്റത്.

ക്രിസ്മസ്, പുതുവത്സര സീസണില്‍ ഇത്തവണ വിറ്റത് കഴിഞ്ഞ തവണത്തേക്കാള്‍ എണ്‍പതു കോടിയുടെ അധികം മദ്യമാണ്. കഴിഞ്ഞവര്‍ഷം 402.38 കോടി രൂപയുടെ മദ്യമാണ് ഈ സീസണില്‍ വിറ്റത്. ഇത്തവണ അത് 480.36 കോടിയായി. 

കണ്ണൂര്‍ ഔട്ട്‌ലെറ്റ് വഴിയാണ് പുതുവത്സരത്തില്‍ കൂടുതല്‍ മദ്യം വിറ്റത്.
 
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com