മതപരിവര്‍ത്തനം തടയല്‍: കുട്ടികളെ വിശ്വാസങ്ങളും ആചാരങ്ങളും പഠിപ്പിക്കണമെന്ന് ജി സുകുമാരന്‍നായര്‍

തപരിവര്‍ത്തനം അടക്കമുളള ഭീഷണികളില്‍ നിന്നും വരുംതലമുറയെ രക്ഷിക്കാന്‍ വിശ്വാസങ്ങളെയും ആചാരങ്ങളെയും കുറിച്ച് ബോധവാന്മാരാക്കണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍
മതപരിവര്‍ത്തനം തടയല്‍: കുട്ടികളെ വിശ്വാസങ്ങളും ആചാരങ്ങളും പഠിപ്പിക്കണമെന്ന് ജി സുകുമാരന്‍നായര്‍

ചങ്ങനാശ്ശേരി: മതപരിവര്‍ത്തനം അടക്കമുളള ഭീഷണികളില്‍ നിന്നും വരുംതലമുറയെ രക്ഷിക്കാന്‍ വിശ്വാസങ്ങളെയും ആചാരങ്ങളെയും കുറിച്ച് ബോധവാന്മാരാക്കണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍. വരും തലമുറയെ രാജ്യത്തിന് പ്രയോജനകരമാകുന്ന തരത്തില്‍ വളര്‍ത്തിയെടുക്കണമെങ്കില്‍ മതപരിവര്‍ത്തനം അടക്കമുള്ള ഭീഷണകളില്‍നിന്നും മുക്തി നേടണം.  അതിനായി വിശ്വാസങ്ങളെയും ആചാരങ്ങളെയും കുറിച്ച് കുട്ടികളെ പഠിപ്പിച്ച് അവരെ പാകപ്പെടുത്തണമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞു.

സംവരണ സമ്പ്രദായം പൊളിച്ചെഴുതണമെന്നും അതിനായി സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നൂറ്റി നാല്‍പ്പത്തി ഒന്നാമത് മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ചങ്ങനാശ്ശേരി എന്‍എസ്എസ് ആസ്ഥാനത്ത് നടന്ന പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.മന്നം സമാധിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്ക്ക് ശേഷമാണ് സമ്മേളനം ആരംഭിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com