മലയാള സിനിമയില്‍ ക്രിമിനലുകളുടെ വിളയാട്ടമെന്ന് ജി സുധാകരന്‍

എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പല നടീ നടന്മാരിലും ക്രിമിനലുകളുണ്ടെന്നും അദ്ദേഹം ആരോപിച്ചു
മലയാള സിനിമയില്‍ ക്രിമിനലുകളുടെ വിളയാട്ടമെന്ന് ജി സുധാകരന്‍

കൊച്ചി: ക്രിമിനലുളുടെ വിളയാട്ടമാണ് മലയാള സിനിമയില്‍ നടക്കുന്നതെന്ന് മന്ത്രി ജി സുധാകരന്‍. എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പല നടീ നടന്മാരിലും ക്രിമിനലുകളുണ്ടെന്നും അദ്ദേഹം ആരോപിച്ചു. നടി മഞ്ജു വാര്യര്‍ പങ്കെടുത്ത ചടങ്ങില്‍ വെച്ചാണ് മന്ത്രി മലയാളസിനിമയിലെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചത്. കഥ എഴുതുന്നത് മുതല്‍ സ്വന്തമായി അഭിനയിച്ച് സ്വന്തം തീയറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നത് വരെ രീതിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

സാരംഗ കള്‍ച്ചറല്‍ ഫോറത്തിന്റെ ചടങ്ങില്‍ വെച്ചായിരുന്നു മന്ത്രി തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. ചടങ്ങില്‍ നടി മഞ്ജുവാര്യര്‍ക്ക് സാരംഗയുടെ ഉപഹാരം മന്ത്രി സമ്മാനിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com