കേന്ദ്ര പദ്ധതികള്‍ വിശദീകരിച്ച് കുമ്മനം; ഇത്രയധികമോയെന്ന് ബാബുപോള്‍

കേന്ദ്രസര്‍ക്കാരിന്റെ വിവധ പദ്ധതികളെക്കുറിച്ച് വിശദീകരിക്കുന്ന ലഘുലേഖ കുമ്മനം ബാബുപോളിന് കൈമാറി
കേന്ദ്ര പദ്ധതികള്‍ വിശദീകരിച്ച് കുമ്മനം; ഇത്രയധികമോയെന്ന് ബാബുപോള്‍

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന് ഇത്രയധികം ജനക്ഷേമ പദ്ധതികള്‍ ഉണ്ടെന്നറിയുന്നത് ആദ്യമായിട്ടെന്ന് മുന്‍ അഡിഷണല്‍ ചീഫ് സെക്രട്ടറി ബാബുപോള്‍. കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ വിശദീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തില്‍ നടത്തുന്ന ഗൃഹസമ്പര്‍ക്ക വാരത്തിന്റെ ഉദ്ഘാടനത്തിനായി കുമ്മനം രാജശേഖര്‍ എത്തിയപ്പോഴായിരുന്നു ബാബു പോള്‍ അത്ഭുതപ്പെട്ടത്. 

ബാബുപോളിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ വച്ചായിരുന്നു ഉദ്ഘാടനം. കേന്ദ്രസര്‍ക്കാരിന്റെ വിവധ പദ്ധതികളെക്കുറിച്ച് വിശദീകരിക്കുന്ന ലഘുലേഖ കുമ്മനം ബാബുപോളിന് കൈമാറി. ഇത്രയധികം കേന്ദ്രപദ്ധതികളുണ്ടെന്ന് ദിവസേന പന്ത്രണ്ട് പത്രങ്ങള്‍ വായിക്കുന്ന തനിക്ക് പോലും അറിയില്ലായിരുന്നുവെന്ന് ബാബുപോള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. ജി.മാധവന്‍നായരുടെ വീട്ടിലെത്തിയും കുമ്മനം കേന്ദ്ര പദ്ധതികള്‍ വിശദീകരിച്ചു. 

പുതുവത്സരത്തിലെ ആദ്യ ഏഴു ദിവസമാണ് ഗൃഹ സന്ദര്‍ശന യജ്ഞം നടക്കുന്നത്. പാര്‍ട്ടി പ്രാഥമികാംഗങ്ങള്‍ മുതല്‍ സംസ്ഥാന അധ്യക്ഷന്‍ വരെ വീടുകളിലെത്തി പദ്ധതികള്‍ വിശദീകരിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com