മന്ത്രി ടിപി രാമകൃഷ്ണന്‍ ജയിച്ചത് തലനാരിഴയ്ക്ക്; ലതികയ്ക്ക് വീണ്ടും സ്ഥാനാര്‍ത്ഥിത്വമെന്ന പ്രചാരണം തോല്‍വിക്ക് കാരണം: സിപിഎം കോഴിക്കോട് ജില്ലാ സമ്മേളന റിപ്പോര്‍ട്ട്

കുറ്റിയാടിയിലെയും പേരാമ്പ്രയിലെയും തോല്‍വിയില്‍ പാര്‍ട്ടി സഗൗരവം അന്വേഷണം നടത്തിയില്ല - ലതിക തന്നെ സ്ഥാനാര്‍ത്ഥിയെന്ന പ്രചാരണം തിരിച്ചടിക്ക് കാരണം -  ടിപി രാമകൃഷ്ണന്‍ ജയിച്ചത് തലനാരിഴയ്ക്ക് 
മന്ത്രി ടിപി രാമകൃഷ്ണന്‍ ജയിച്ചത് തലനാരിഴയ്ക്ക്; ലതികയ്ക്ക് വീണ്ടും സ്ഥാനാര്‍ത്ഥിത്വമെന്ന പ്രചാരണം തോല്‍വിക്ക് കാരണം: സിപിഎം കോഴിക്കോട് ജില്ലാ സമ്മേളന റിപ്പോര്‍ട്ട്

കൊയിലാണ്ടി: മന്ത്രി ടിപി രാമകൃഷ്ണന്‍ നേരിയ ഭൂരിപക്ഷത്തില്‍ ജയിച്ചതും പാര്‍ട്ടിയുടെ സിറ്റിംഗ് മണ്ഡലത്തില്‍ ജില്ലാ സെക്രട്ടറിയുടെ ഭാര്യ പരാജയപ്പെട്ടതിനെതിരെ കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട്. കുറ്റിയാടി മണ്ഡലത്തില്‍ കെകെ ലതികയ്ക്ക് തന്നെ സീറ്റു നല്‍കിയെന്ന സഖാക്കളുടെ പ്രചാരണമാണ് തോല്‍വിക്ക് ഇടയാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എതിരാളികള്‍ പോലും ഉന്നയിക്കാത്ത പ്രചാരണമാണ് പാര്‍ട്ടി സഖാക്കള്‍ ഏറ്റെടുത്തത്. വൈരനിര്യാതന ബുദ്ധിയോടെയാണ് ലതികയുടെ സ്ഥാനാര്‍ത്ഥിത്വം ചില പ്രദേശങ്ങളില്‍ സഖാക്കള്‍ ഏറ്റെടുത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലതികയുടെ തോല്‍വിക്ക് കാരണമായ സഖാക്കള്‍ക്കെതിരെ പാര്‍ട്ടി നടപടി കൈക്കൊള്ളാത്തതിനെതിരെയും വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. കെകെ ചന്ദ്രന്‍ മാസ്റ്ററുടെ നേതൃത്വത്തിലുള്ള അേേന്വഷണ കമ്മീഷന്‍ തോല്‍വിക്ക് കാരണം കണ്ടെത്തിയെങ്കിലും സഖാക്കള്‍ക്കെതിരെ നടപടിയെടുത്തിരുന്നില്ലായിരുന്നു. 

പേരാമ്പ്രയില്‍ മന്ത്രി ടിപി രാമകൃഷ്ണന്‌ ഭൂരിപക്ഷം കുറഞ്ഞതിനെതിരെയും പ്രവര്‍ത്തനറിപ്പോര്‍ട്ടില്‍ കാര്യമായ വിമര്‍ശനമാണുള്ളത്. തലനാരിഴയ്ക്കാണ് ജില്ലയിലെ മുതിര്‍ന്ന നേതാക്കളിലൊരാളായ ടിപി രാമകൃഷ്ണന്‍ ജയിച്ചത്. പ്രവാസി വോട്ടുകളും എതിരാളികളുടെ വോട്ടുകളും ലഭിച്ച സാഹചര്യത്തിലാണ് രാമകൃഷ്്ണന്‍ ജയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഭൂരിപക്ഷം കുറഞ്ഞത് പാര്‍ട്ടി സഗൗരവം ചര്‍ച്ച ചെയ്തില്ലെന്നും അന്വേഷണ റിപ്പോര്‍ട്ട് എവിടെയെന്നും പ്രതിനിധികള്‍ സമ്മേളനത്തില്‍ വ്യക്തമാക്കി.

പയ്യോളി മനോജ് വധക്കേസില്‍ നിരപരാധികളെ സിബിഐ കള്ളക്കേസില്‍ കുടുക്കിയിട്ടും ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യമന്ത്രിയുട മൗനത്തിനെതിരെയും, കെകെ ശൈലജയുടെ കണ്ണട വിവാദത്തിനെതിരെയും സമ്മേളനത്തില്‍ കാര്യമായ ചര്‍ച്ചകളാണ് ഉണ്ടായത്. നാളെയും സമ്മേളനത്തില്‍ പ്രതിനിധി ചര്‍ച്ച തുടരും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com