രോഗികള്‍ വലയുന്നു; മെഡിക്കല്‍ ബന്ദ് പുരോഗമിക്കുന്നു

കേന്ദ്രസര്‍ക്കാരിന്റെ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ ജനവിരുദ്ധമാണ് എന്നാരോപിച്ചാണ്  ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി മെഡിക്കല്‍ ബന്ദ് നടത്തുന്നത്. 
രോഗികള്‍ വലയുന്നു; മെഡിക്കല്‍ ബന്ദ് പുരോഗമിക്കുന്നു

തിരുവനന്തപുരം: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടത്തുന്ന മെഡിക്കല്‍ ബന്ദില്‍ വലഞ്ഞ് രോഗികള്‍. കേന്ദ്രസര്‍ക്കാരിന്റെ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ ജനവിരുദ്ധമാണ് എന്നാരോപിച്ചാണ്  ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി മെഡിക്കല്‍ ബന്ദ് നടത്തുന്നത്. 

ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സര്‍ക്കാര്‍ ആശുപത്രി ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികൡ ഒരുണിക്കൂര്‍ ഒപി ബഹിഷ്‌കരണം നടത്തി. പക്ഷേ ഇത് ആയിരക്കണക്കിന് രോഗികളെ വലച്ചു. ബന്ദ് അറിയാതെ ആശുപത്രകളിലെത്തിയവര്‍ കുഴങ്ങി. 

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സിച്ചുകൊണ്ടിരുന്ന ഡോക്ടറെ മറ്റ് ഡോക്ടര്‍മാര്‍ വിളിച്ചിറക്കിക്കൊണ്ടു പോയത് വിമര്‍ശനത്തിനിടയാക്കി. പണിമുടക്കുന്ന ഡോക്ടര്‍മാര്‍ 11മണിക്ക് രാജ് ഭവന്‍ മാര്‍ച്ച് നടത്തി. മെഡിക്കല്‍ വിദ്യാര്‍ഥികളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ബില്ലിനെതിരേ അലോപ്പതി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ രാജ്ഭവനു മുന്നില്‍നടത്തുന്ന അനിശ്ചിതകാല പഠിപ്പുമുടക്ക് സമരം തുടരുകയാണ്. 

സ്വകാര്യ ആശുപത്രികളെയാണ് സമരം ഏറെ ബാധിച്ചിരിക്കുന്നത്. വൈകുന്നേരം ആറ് മണിവരെയാണ് ബന്ദ്. അടിയന്തര ചികിത്സാ വിഭാഗം മാത്രമേ ഈ സമത്ത് പ്രവര്‍ത്തിക്കുകയുള്ളു. 

ബില്ലിലെ വിവാദവ്യവസ്ഥകളെ കുറിച്ചുള്ള ആശങ്കകള്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡയെ ഐഎംഎ അറിയിച്ചിട്ടുണ്ട്. ബില്‍ പാസാക്കാന്‍ തിടുക്കം കാണിക്കുന്നതിന് പകരം പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിക്ക് വിടണം എന്നാണ് ഐഎംഎയുടെ ആവശ്യം. ബില്ലിലെ വ്യവസ്ഥകള്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് എംബിബിഎസ് പഠനം അസാധ്യമാക്കുമെന്ന് സംഘടനയുടെ ദേശീയ അധ്യക്ഷന്‍ രവി വന്‍ഖേദ്കര്‍ കുറ്റപ്പെടുത്തി.

മെഡിക്കല്‍ സീറ്റുകളിലെ ഫീസ് നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരിന്റെ അധികാരം കുറയ്ക്കുന്ന വ്യവസ്ഥയാണ് ബില്ലില്‍ പ്രധാനമായും എതിര്‍ക്കുന്നത്. 40 ശതമാനം സീറ്റിലേ സര്‍ക്കാരിന് ഫീസ് നിയന്ത്രണം നടത്താനാകൂ. മെഡിക്കല്‍ സീറ്റുകളിലെ ഫീസ് നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരിന്റെ അധികാരം കുറയ്ക്കുന്ന വ്യവസ്ഥയാണ് ബില്ലില്‍ പ്രധാനമായും എതിര്‍ക്കുന്നത്. പണമുണ്ടെങ്കില്‍ മാര്‍ക്ക് വേണ്ടെന്ന സ്ഥിതിയുണ്ടാക്കുന്ന ഈ വ്യവസ്ഥ ഭേദഗതി ചെയ്യണമെന്നതാണ് ഐഎംഎയുടെ ആവശ്യം. 

ആയുഷ് ശാക്തീകരണത്തിന്റെ മറവില്‍ ആധുനിക വൈദ്യശാസ്ത്രത്തെ തകര്‍ക്കാനുള്ള നീക്കമാണ് ബില്ലിലൂടെ നടത്തുന്നതെന്നും അസോസിയേഷന്‍ ആരോപിച്ചു. ബ്രിഡ്ജ് കോഴ്‌സ് പാസായവര്‍ക്ക് അലോപ്പതി ഡോക്ടറായി പ്രാക്ടീസ് ചെയ്യാനാകുമെന്നും വ്യവസ്ഥയുണ്ട്. ഇതര വൈദ്യമേഖലകളിലുള്ളവരെ എംബിബിഎസ് ഡോക്ടര്‍മാരായി പരിഗണിക്കാനാകില്ലെന്നും ഇവര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com