ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റുന്നു

ശബരിമല ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിന്റെ സ്ഥാപിത കാലം മുതല്‍ അറിയപ്പെട്ടിരുന്ന പരേര് സ്വന്തം നിലയില്‍ മാറ്റാന്‍ ദേവസ്വം ബോര്‍ഡിന് നിയമപരമായി അധികാരമില്ലെന്ന് ദേവസ്വം മന്ത്രി  വ്യക്തമാക്കിയിരുന്നു
sabarimala
sabarimala

പത്തനംതിട്ട: ശബരിമല അയ്യപ്പസ്വാമി എന്ന ക്ഷേത്രത്തിന്റെ പേര് മാറ്റുന്നു. പകരം നേരത്തെയുണ്ടായിരുന്ന ശബരിമല ധര്‍മ്മശാസ്ത്ര ക്ഷേത്രം എന്ന പഴയ പേര് തന്നെ നല്‍കാനാണ് തീരുമാനം. നാളെ നടക്കുന്ന തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡ് യോഗത്തില്‍ പുതിയ തീരുമാനം ഉണ്ടാകും.

കഴിഞ്ഞ മണ്ഡലകാലത്താണ് ശബരിമല ധര്‍മ്മശാസ്ത്ര ക്ഷേത്രമെന്നത് ശബരിമല അയ്യപ്പസ്വാമി ക്ഷേത്രം എന്നാക്കിയത്. സ്ത്രീകളുടെ ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതിയില്‍ നിലവിലുള്ള കേസില്‍ സര്‍ക്കാര്‍ വാദം ഖണ്ഡിക്കാനാണ് ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റിയതെന്ന്് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ദേവസ്വം മന്ത്രിപോലും അറിയാതെയായിരുന്നു ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തത്. 

ദേവസ്വം ബോര്‍ഡിന് കീഴില്‍ ഒട്ടേറെ ധര്‍മ്മശാസ്ത്ര ക്ഷേത്രങ്ങളുണ്ടെന്നും എന്നാല്‍ അയ്യപ്പസ്വാമി ക്ഷേത്രം ലോകത്ത് ഇതൊന്ന് മാത്രമെയുള്ളുവെന്നുമായിരുന്നു വിവാദ ഉത്തരവിലുണ്ടായിരുന്നത്. ക്ഷേത്രത്തിന്റെ പേരുമാറ്റം തന്നെ അറിയിച്ചിരുന്നില്ലെന്നും ഉത്തരവ് ഇപ്പോള്‍ പുറത്തുവിട്ടതില്‍ ദുരൂഹതയുണ്ടെന്ന് ദേവസ്വം മന്ത്രിയും വ്യക്തമാക്കിയിരുന്നു. 2016 ഒക്ടോബര്‍ ആറിനായിരുന്നു വിവാദ ഉത്തരവ് പുറത്തിറക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com