ചരിത്രം ചമച്ചവര്‍ക്കും വളച്ചൊടിച്ചവര്‍ക്കും സമര്‍പ്പിതം; പ്രതികരണവുമായി ദിലീപ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd January 2018 09:22 PM |
Last Updated: 03rd January 2018 09:22 PM | A+A A- |

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായശേഷം ജാമ്യത്തിലിറങ്ങിയ ദിലീപ് ആദ്യ പ്രതികരണവുമായി സോഷ്യല്‍ മീഡിയയില്‍. പുതിയ സിനിമയുടെ ആദ്യ പോസ്റ്റര്‍ പുറത്തിറക്കിയാണ് ദിലീപിന്റെ വാക്കുകള്‍. എത് പ്രതിസന്ധിയിലും ദൈവത്തെപ്പോലെ ആരാധകര്‍ ഒപ്പമുണ്ടെന്നതാണ് തന്റെ ശക്തി. തുടര്‍ന്നും സ്‌നേഹവും കരുതലും വേണമെന്ന അഭ്യര്‍ഥനയോടെയാണ് ദിലീപ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വ്യത്യസ്തമായതെന്ന മുഖവുരയോടെ 'കമ്മാരസംഭവം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്ററാണ് നടന്‍ പുറത്തിറക്കിയത്. 2017 ജൂലായ് 10ന് 'രാമലീല'യിലെ ചിത്രമാണ് സമൂഹമാധ്യമത്തില്‍ ദിലീപ് അവസാനമായി പങ്കുവച്ചത്. താടിവച്ച് പട്ടാളവേഷത്തിലാണ് കമ്മാരസംഭവം പോസ്റ്ററില്‍ ദിലീപുള്ളത്. പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ചരിത്രം ചമച്ചവര്‍ക്ക് സമര്‍പ്പിതം, വളച്ചവര്‍ക്ക് സമര്‍പ്പിതം, ഒടിച്ചവര്‍ക്ക് സമര്‍പ്പിതം, വളച്ചൊടിച്ചവര്‍ക്ക് സമര്‍പ്പിതം എന്നെഴുതിയ കുറിപ്പോടെയാണ് പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ മുരളി ഗോപിയുടേതാണ്. ഗോകുലം ഗോപാലനാണ് നിര്‍മാണം.
ദിലീപിന്റെ കുറിപ്പ്:
പ്രിയപ്പെട്ടവരെ,
ഏറെ നാളുകള്‍ക്ക് ശേഷമാണ് സോഷ്യല്‍ മീഡിയയില്‍. എത് പ്രതിസന്ധിയിലും ദൈവത്തെപ്പോലെ നിങ്ങള്‍ എനിക്കൊപ്പമുണ്ടെന്നതാണ് എന്റെ ശക്തി. തുടര്‍ന്നും നിങ്ങളുടെ സ്‌നേഹവും കരുതലും എനിക്കൊപ്പമുണ്ടാവണമെന്ന് അഭ്യര്‍ത്ഥിച്ച് കൊണ്ടും, എല്ലാവര്‍ക്കും ഐശ്വര്യപൂര്‍ണമായ ഒരു പുതുവര്‍ഷം നേര്‍ന്ന് കൊണ്ടും, എന്റെ അഭിനയജീവിതത്തിലെ ഏറ്റവും വ്യത്യസ്തമായ 'കമ്മാരസംഭവം 'എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.
ചരിത്രം ചമച്ചവര്‍ക്ക് സമര്‍പ്പിതം. വളച്ചവര്‍ക്ക് സമര്‍പ്പിതം. ഒടിച്ചവര്‍ക്ക് സമര്‍പ്പിതം. വളച്ചൊടിച്ചവര്‍ക്ക്... സമര്‍പ്പിതം.