ചികിത്സാപിഴവിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ ജേക്കബ് വടക്കഞ്ചേരിയ്ക്ക് നാല് ലക്ഷം രൂപ പിഴ

ഹൃദ്രോഗിയായിരുന്ന വിനയാനന്ദനെ എന്നും രാവിലെ യോഗ ചെയ്യിക്കുകയും നടത്തിക്കുകയും ചെയ്യുമായിരുന്നെന്ന് പരാതിയില്‍ പറയുന്നു
ചികിത്സാപിഴവിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ ജേക്കബ് വടക്കഞ്ചേരിയ്ക്ക് നാല് ലക്ഷം രൂപ പിഴ

ചികിത്സാ പിഴവിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ ജേക്കബ്ബ് വടക്കഞ്ചേരിയ്ക്ക് നാല് ലക്ഷം രൂപ പിഴ. 12 വര്‍ഷം മുന്‍പ് മരിച്ച അഡ്വ. വിനയാനന്ദന്റെ വീട്ടുകാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ഉപഭോക്ത തര്‍ക്ക പരിഹാര ഫോറത്തിന്റെ വിധി. 

പ്രമേഹവും കുടലിലെ അള്‍സറും വൃക്കയില്‍ കല്ലുമായി 2005 നവംബര്‍ 7 നാണ് ജേക്കബ് വടക്കഞ്ചേരി നടത്തുന്ന നാച്വര്‍ ലൈഫ് ഹോസ്പിറ്റലില്‍ വിനയാനന്ദന്‍ ചികിത്സക്കായി എത്തിയത്. ഇവിടെ അഡ്മിറ്റായി അഞ്ച് ദിവസം കഴിഞ്ഞ് വിനയാനന്ദന്‍ മരിക്കുകയായിരുന്നു. ഹൃദ്രോഗിയായിരുന്ന വിനയാനന്ദനെ എന്നും രാവിലെ യോഗ ചെയ്യിക്കുകയും നടത്തിക്കുകയും ചെയ്യുമായിരുന്നെന്ന് പരാതിയില്‍ പറയുന്നു. 

ഇത്തരത്തിലുള്ള രോഗികള്‍ക്ക് പൂര്‍ണ വിശ്രമമമാണ് വേണ്ടതെന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോ.വി.കെ.ഗിരീശന്‍ ഫോറത്തില്‍ മൊഴി നല്‍കി. ഇത് കൂടാതെ ഹൃദ്രോഗത്തിനുള്ള പ്രഥമശുശ്രൂഷ നല്‍കിയില്ലെന്നുമുള്ള ഹര്‍ജിക്കാരുടെ വാദം സ്വീകരിച്ചാണ് പിഴ വിധിച്ചത്. മരിച്ച വ്യക്തിയുടെ സഹോദരന്‍ പ്രൊഫ. ഡോ.സി . തിലാകാനന്ദനും കുടുംബാംഗങ്ങളുമാണ് ചികിത്സാ പിഴവാണ് മരണത്തിന് കാരണമായതെന്ന് കാണിച്ച് ഹര്‍ജി നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com