പാലോട് ആശുപത്രി മാലിന്യ സംസ്‌കരണ പ്ലാന്റിന് പിന്തുണയുമായി ആരോഗ്യമന്ത്രി; എതിര്‍ത്ത് എംഎല്‍എ

പാലോട് ഐഎംഎയുടെ ആശുപത്രി മാലിന്യ സംസ്‌കരണ പ്ലാന്റ് തുടങ്ങാന്‍ ജനങ്ങള്‍ സഹകരിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ.
പാലോട് ആശുപത്രി മാലിന്യ സംസ്‌കരണ പ്ലാന്റിന് പിന്തുണയുമായി ആരോഗ്യമന്ത്രി; എതിര്‍ത്ത് എംഎല്‍എ


തിരുവനന്തപുരം: പാലോട് ഐഎംഎയുടെ ആശുപത്രി മാലിന്യ സംസ്‌കരണ പ്ലാന്റ് തുടങ്ങാന്‍ ജനങ്ങള്‍ സഹകരിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. വനം മന്ത്രി കൂടി പങ്കെടുത്ത യോഗം പ്ലാന്റിന് അനുമതി നല്‍കിയതാണെന്നും ശൈലജ പറഞ്ഞു. വളരെ ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള പ്ലാന്റാണ് നിര്‍മ്മിക്കുന്നത്. ഇത് എവിടെയും കൊണ്ടുവരാന്‍ പറ്റില്ലെന്ന് പറഞ്ഞാല്‍ കേരളം എങ്ങുമെത്തില്ല. ഒരുഭാഗത്ത് മാലിന്യ നിര്‍മാജനത്തിന് ശ്രമിക്കുക,മറുഭാഗത്ത് അതിനെ എതിര്‍ക്കുക, അത് ശരിയല്ല. അത്യാധുനിക ചികിത്സ രീതികള്‍ വേണ്ടെന്ന് വയ്ക്കാന്‍ സാധിക്കുമോ? അതിന്റെ ഭാഗമായി എന്തായാലും മാലിന്യമുണ്ടാകും. അത് ഫലപ്രദമായി സംസ്‌കരിക്കാനുള്ള വഴികളാണ് തേടുന്നത്. പ്ലാന്റിന് പാരിസ്ഥിതിക അനുമതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

പരിസ്ഥിതി ലോല പ്രദേശത്തിന് സമീപം പ്ലാന്റിന് അനുമതി നല്‍കരുത് എന്നാണ് വനം വകുപ്പിന്റെ നിലപാട്. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ പ്ലാന്റ് മറ്റൊരിടത്തേക്ക് മാറ്റണമെന്ന് ഐഎംഎയോട് ആവശ്യപ്പെട്ടതായി വാമനപുരം എംഎല്‍എ ഡി.കെ മുരളി പറഞ്ഞു. അതേസമയം പ്ലാന്റിനെതിരെ ജനവികാരം ശക്തമായ സാഹചര്യത്തില്‍ പ്ലാന്റ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന പ്രദേശം ജില്ലാ കളക്ടര്‍ ഇന്ന് സന്ദര്‍ശിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com