മന്ത്രി ടിപി രാമകൃഷ്ണന്റെ ഭൂരിപക്ഷം കുറഞ്ഞതില്‍ ക്ഷുഭിതനായി പിണറായി; അന്വേഷണ കമ്മീഷന്‍ പൂര്‍ണപരാജയം

പേരാമ്പ്രയിലെ വോട്ടുകുറയലും, കുറ്റിയാടിയിലെ തോല്‍വിയും അന്വേഷിച്ച കമ്മീഷന്‍ പൂര്‍ണപരാജയമെന്നും ഇത് എന്ത് കമ്മീഷനെന്ന് പിണറായി വിജയന്‍ 
മന്ത്രി ടിപി രാമകൃഷ്ണന്റെ ഭൂരിപക്ഷം കുറഞ്ഞതില്‍ ക്ഷുഭിതനായി പിണറായി; അന്വേഷണ കമ്മീഷന്‍ പൂര്‍ണപരാജയം


കോഴിക്കോട്: മന്ത്രി ടിപി രാമകൃഷ്ണന് പേരാമ്പ്ര മണ്ഡലത്തില്‍ വോട്ടു കുറഞ്ഞതിനെതിരെ സിപിഎം കോഴിക്കോട് ജില്ലാ കമ്മറ്റിക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി പിണറായി വിജയന്‍. പേരാമ്പ്രയിലെ വോട്ടുകുറയലും, കുറ്റിയാടിയിലെ തോല്‍വിയും അന്വേഷിച്ച കമ്മീഷന്‍ പൂര്‍ണപരാജയമെന്നും ഇത് എന്ത് കമ്മീഷനാണെന്നുമായിരുന്നു പിണറായിയുടെ പരാമര്‍ശം. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം ജില്ലാ കമ്മറ്റിയുടെത്് മാത്രമാണെന്നും പിണറായി പറഞ്ഞു. പ്രതിനിധികളുടെ റിപ്പോര്‍ട്ടിന്‍ മേലുള്ള ചര്‍ച്ചക്ക് ശേഷമായിരുന്നു പിണറായിയുടെ മറുപടി.

കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രനെതിരെയും രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നു. മേയര്‍ ആത്മീയ കാര്യങ്ങൡ കാണിക്കുന്നതിന്റെ നാലിലൊന്നു പോലും രാഷ്ട്രീയ പ്രവര്‍ത്തനത്തിന് നീക്കിവെക്കുന്നില്ല. വെറും ഉദ്ഘാടന ചടങ്ങുകള്‍ മാത്രമായി ഒതുങ്ങുന്നു മേയറുടെ രാഷ്ട്രീയ നിലപാടുകളെന്നും സമ്മേളനത്തില്‍ കോഴിക്കോട് സൗത്ത്, നോര്‍ത്ത് സമ്മേളന പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. 

പാര്‍ട്ടിയുടെ യുവജനസംഘടനയായ ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കെതിരെയും രൂക്ഷവിമര്‍ശനമുയര്‍ന്നു. എം സ്വരാജിന്റെ നിലപാടിനെതിരെയാണ് പ്രതിനിധികള്‍ രംഗത്തെത്തിയത്. അധികാരത്തിന്റെ ശീതളച്ഛായയിലാണ് യുവജന നേതാക്കള്‍ എന്നായിരുന്നു സമ്മേളന പ്രതിനിധികളുടെ അഭിപ്രായം. ചര്‍ച്ചകള്‍ പൂര്‍ത്തിയായതോടെ പുതിയ ജില്ലാ കമ്മറ്റിയെ നാളെ തെരഞ്ഞെടുക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com