കണ്ണൂരിലെ ആര്‍എസ്എസ് നേതാക്കളെ പ്രധാനമന്ത്രി വിളിച്ചുവരുത്തി

ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലേങ്കരിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് പ്രധാനമന്ത്രി ദില്ലിയിലേക്ക് വിളിപ്പിച്ചത്
കണ്ണൂരിലെ ആര്‍എസ്എസ് നേതാക്കളെ പ്രധാനമന്ത്രി വിളിച്ചുവരുത്തി

ന്യൂഡല്‍ഹി: കണ്ണൂരിലെ ആക്രമണത്തിന് പിന്നാലെ ആര്‍എസ്എസ് നേതാക്കളെ പ്രധാനമന്ത്രി ദില്ലിയിലേക്ക് വിളിച്ച് കൂടിക്കാഴ്ച നടത്തി. ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലേങ്കരിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് പ്രധാനമന്ത്രി ദില്ലിയിലേക്ക് വിളിപ്പിച്ചത്.

സിപിഎം ഭരണത്തിന്റെ മറവില്‍ ആര്‍എസ്എസ്് പ്രവര്‍ത്തകര്‍ നിരന്തരമായി ആക്രമിക്കപ്പെടുകയാണെന്നും ചിലര്‍ കൊലചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം സാധ്യമല്ലെന്നും ആര്‍എസ്എസ് പ്രവര്‍ത്തകനായതുകൊണ്ടു ജീവിക്കാനാകുന്നില്ലെന്നും ഒരു പ്രവര്‍ത്തകന്‍ പ്ര ധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലയിലെ ആര്‍എസ്എസ് നേതാക്കള്‍ പ്രധാനമന്ത്രി വിളിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം ആര്‍എസ്എസിന്റെ ഭാഗത്തുനിന്നുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞതായും വാര്‍ത്തകള്‍ ഉണ്ട്. 

വത്സന്‍ തില്ലങ്കേരിക്ക് പുറമെ സുരേഷ് ബാബു, അഡ്വ.ജയപ്രകാശ്, അഡ്വ. കെ.കെ ബല്‍റാം എന്നിവരാണ് പ്രധാനമന്ത്രിയെ കണ്ട സംഘത്തിലുണ്ടായിരുന്നത്. കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ ആര്‍എസ്എസ് നേതൃത്വം പുറത്തുവിട്ടിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com