മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിച്ചു

മോട്ടോര്‍ വാഹന ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുന്നത് കണക്കിലെടുത്ത് നടത്താനിരുന്ന പണിമുടക്കാണ് പിന്‍വലിച്ചത്
മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിച്ചു

തൃശ്ശൂര്‍: മോട്ടോര്‍ വാഹന തൊഴിലാളികള്‍ ശനിയാഴ്ച നടത്താനിരുന്ന മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിച്ചു. മോട്ടോര്‍ വാഹന ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുന്നത് കണക്കിലെടുത്ത് നടത്താനിരുന്ന പണിമുടക്കാണ് പിന്‍വലിച്ചത്. നേരത്തെ ജനുവരി ആറിന് സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്തുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചത്.

ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വരാത്ത സാഹചര്യത്തിലാണ് പണിമുടക്ക് പിന്‍വലിക്കാനുള്ള തീരുമാനം. മോട്ടോര്‍ വാഹന തൊഴിലാളി സംഘടനകള്‍ കഴിഞ്ഞ ദിവം വാര്‍ത്താ സമ്മേളനം നടത്തിയാണ് പണിമുടക്ക് നടത്തുമെന്ന് പ്രഖ്യാപിച്ചത്.

മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ കൊണ്ടുവരാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടിരുന്നു. മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയ സാഹചര്യത്തിലായിരുന്നു സംഘടന പ്രതിഷേധവുമായി രംഗത്തെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com